
അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യഗിക ടെസ്റ്റില്‍ ഇന്ത്യ എക്ക് ഐതിഹാസിക സമനില. നാലാം ഇന്നിംഗ്സില്‍ 490 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 219-5 എന്ന സ്കോറില്‍ തോല്‍വി മുന്നില്‍ക്കണ്ടിടത്തു നിന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്‍റെയും അപരാജിത സെഞ്ചുറിയുടെ മികവില്‍ ഐതിഹാസിക സമിനല പിടിച്ചെടുക്കുകയായിരുന്നു. 165 പന്തില്‍ 116 റണ്‍സെടുത്ത ഭരതും 89 റണ്‍സുമായി പിന്തുണ നല്‍കിയ എം ജെ സുതാറുമാണ് ഇന്ത്യ എക്ക് അസാധ്യമായ സമനില സമ്മാനിച്ചത്. സ്കോര്‍ ഇംഗ്ലണ്ട് എ 558-8, 163-6, ഇന്ത്യ എ 227, 426-5.
ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനെ തുടക്കത്തിലെ നഷ്ടമായ ഇന്ത്യ എക്ക് പിന്നാലെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയടിച്ച രജത് പാടീദാറിനെയും നഷ്ടമായിരുന്നു. 6-2ലേക്ക് വീണ ഇന്ത്യ എയെ സായ് സുദര്‍ശനും സര്‍ഫറാസ് ഖാനും ചേര്‍ന്ന് കരകയറ്റി. സായ് സുദര്‍ശന്‍ 97 റണ്‍സടിച്ച് പുറത്തായപ്പോള്‍ സര്‍ഫറാസ് 55 റണ്‍സടിച്ചു.
പ്രദോഷ് രഞ്ജന്‍ പോളും(43) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാല്‍ ടീം സ്കോര്‍ 219ല്‍ നില്‍ക്കെ സായ് സുദര്‍ശര്‍ പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. സമനില പോലും അസാധ്യമെന്ന് കരുതിയ മത്സരത്തില്‍ കെ എസ് ഭരതും സുതാറും ചേര്‍ന്ന് ഇന്ത്യ എയുടെ രക്ഷകരായി.
പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 207 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യയെ അവിശ്വസനീയ സമനില സമ്മാനിച്ചത്. ഏഴാമനായി ഇറങ്ങി അപരാജിത സെഞ്ചുറി പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുള്ള ഭരത് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു. 24ന് അഹമ്മദാബാദിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റ് തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!