MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന് മുന്നില്‍ പരാജയപ്പെട്ടു; മലയാളി താരത്തിന്റെ വിധിയെഴുതി ആകാശ് ചോപ്ര

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന് മുന്നില്‍ പരാജയപ്പെട്ടു; മലയാളി താരത്തിന്റെ വിധിയെഴുതി ആകാശ് ചോപ്ര

മലയാളി താരം സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇഷാന്‍ ഓപ്പണറാകുമെന്നും അദ്ദേഹം. എങ്കിലും സഞ്ജുവിന് സാധ്യകളുണ്ടെന്നാണ് അദ്ദേത്തിന്റെ പക്ഷം. സന്നാഹ മത്സരത്തിന് ശേഷം ചോപ്രയുടെ നിരീക്ഷണം ഇങ്ങനെ… 

1 Min read
Author : Sajish A
Published : Feb 05 2026, 02:41 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ഇഷാന്‍ കിഷന്‍ സ്ഥാനം ഉറപ്പിച്ചു
Image Credit : Instagram/indiancricketteam

ഇഷാന്‍ കിഷന്‍ സ്ഥാനം ഉറപ്പിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം ഇഷാന്‍ കിഷന്‍ ഏതാണ്ട് ഉറപ്പിച്ചതായി മുന്‍ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

210
സഞ്ജുവിന് തിരിച്ചടി
Image Credit : AFP

സഞ്ജുവിന് തിരിച്ചടി

ഓപ്പണിംഗ് സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഇഷാന്‍ കിഷന്‍ ബഹുദൂരം മുന്നിലെത്തിയെന്നും സഞ്ജു സാംസണ് ഈ അവസരം നഷ്ടമായെന്നും ചോപ്ര.

310
സന്നാഹ മത്സരത്തിലെ വെടിക്കെട്ട്
Image Credit : Instagram/indiancricketteam

സന്നാഹ മത്സരത്തിലെ വെടിക്കെട്ട്

നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇഷാന്‍ കിഷന്‍ വെറും 20 പന്തില്‍ നിന്ന് 7 സിക്‌സറുകള്‍ ഉള്‍പ്പെടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്.

410
അഭിഷേക് ശര്‍മ്മയുടെ പങ്കാളി
Image Credit : AFP

അഭിഷേക് ശര്‍മ്മയുടെ പങ്കാളി

ടോസ് വേളയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത് പോലെ, ലോകകപ്പില്‍ അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയായി ഇഷാനെ പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം.

510
റിട്ടയേര്‍ഡ് ഔട്ട്
Image Credit : Getty

റിട്ടയേര്‍ഡ് ഔട്ട്

ആറാം ഓവറില്‍ ഇഷാന്‍ കിഷന്‍ 'റിട്ടയേര്‍ഡ് ഔട്ട്' ആയി മടങ്ങിയത് തിലക് വര്‍മ്മയ്ക്ക് കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാനുള്ള അവസരം നല്‍കാനായിരുന്നു.

610
സഞ്ജുവിന്റെ ഫോമില്ലായ്മ
Image Credit : Instagram/imsanjusamson

സഞ്ജുവിന്റെ ഫോമില്ലായ്മ

ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇത് അദ്ദേഹത്തിന്റെ സാധ്യതകളെ ബാധിച്ചു.

710
ഇഷാന്റെ തകര്‍പ്പന്‍ ഫോം
Image Credit : Getty

ഇഷാന്റെ തകര്‍പ്പന്‍ ഫോം

സഞ്ജുവില്‍ നിന്ന് വിപരീതമായി, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ 231 സ്‌ട്രൈക്ക് റേറ്റില്‍ 215 റണ്‍സ് നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന മത്സരത്തില്‍ 42 പന്തില്‍ സെഞ്ച്വറി നേടിയതും ഇതില്‍ ഉള്‍പ്പെടുന്നു.

810
സഞ്ജുവിന്റെ പുതിയ റോള്‍
Image Credit : AFP

സഞ്ജുവിന്റെ പുതിയ റോള്‍

പ്ലെയിംഗ് ഇലവന് പുറത്തുള്ള ഏക ബാറ്റര്‍ എന്ന നിലയില്‍, ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ അസുഖം വരികയോ ചെയ്താല്‍ ഏത് പൊസിഷനിലും കളിക്കാന്‍ സഞ്ജു സന്നദ്ധനായിരിക്കണമെന്ന് ചോപ്ര പറഞ്ഞു.

910
അവസരം നഷ്ടമായി
Image Credit : Instagram/imsanjusamson

അവസരം നഷ്ടമായി

സന്നാഹ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. അങ്ങനെയൊന്ന് ലഭിക്കുകയും റണ്‍സ് കണ്ടെത്തുകയും ചെയ്തിരുന്നെങ്കില്‍ അത് സഞ്ജുവിന് ഗുണകരമായേനെ എന്ന് ചോപ്ര കൂട്ടിിച്ചേര്‍ത്തു.

1010
ആദ്യ മത്സരം വാംഖഡെയില്‍
Image Credit : X/BCCI

ആദ്യ മത്സരം വാംഖഡെയില്‍

ഫോം വിലയിരുത്തുമ്പോള്‍, ഫെബ്രുവരി 7-ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരെ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണറായി ഇറങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
ക്രിക്കറ്റ്
സഞ്ജു സാംസൺ
ഇഷാൻ കിഷൻ

Latest Videos
Recommended Stories
Recommended image1
ഇന്ത്യക്കെതിരെ കൈകോര്‍ത്ത് പാകിസ്ഥാനും ബംഗ്ലാദേശും; പാക് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് സ്പോര്‍ട്സ് ഉപദേശകന്‍
Recommended image2
പാകിസ്ഥാന്റെ 19 വര്‍ഷമുള്ള റെക്കോര്‍ഡ് പഴങ്കഥ; ആ നേട്ടം ഇനി ഇന്ത്യയുടെ അക്കൗണ്ടില്‍
Recommended image3
അഫ്‌ഗാനിസ്ഥാന് ഒരു പന്തില്‍ ഒൻപത് റണ്‍സ് ലഭിച്ചോ; എംസിസി നിയമം പറയുന്നത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved