Asianet News MalayalamAsianet News Malayalam

ബിസിസിഐയുടെ പണപ്പെട്ടി നിറച്ച് വീണ്ടും ടാറ്റ; റെക്കോര്‍ഡ് തുകക്ക് ഐപിഎല്‍ ടൈറ്റിൽ അവകാശം നിലനിര്‍ത്തി

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമായപ്പോഴാണ് 2022ല്‍ ടാറ്റ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയത്.

Tata Group to continue as IPL title sponsor until 2028
Author
First Published Jan 20, 2024, 4:16 PM IST

മുംബൈ: ഐപിഎല്‍ ഇനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ടാറ്റ ഐപിഎല്‍ തന്നെയായിരിക്കും. അടുത്ത അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ അവകാശം 2500 കോടി രൂപ മുടക്കിയാണ് ടാറ്റ ഗ്രൂപ്പ് നിലനിര്‍ത്തിയത്. 2024-2028 കാലയളവിലേക്കാണ് 2500 കോടി രൂപ ടൈറ്റില് അവകാശത്തിനായി ടാറ്റ മുടക്കുക. ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയാണ്.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൈനീസ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും ബഹിഷ്കരിക്കണമെന്ന ആഹ്വാനം ശക്തമായപ്പോഴാണ് 2022ല്‍ ടാറ്റ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയത്. പിന്നീട് 2022ലും 2023ലും ടാറ്റ തന്നെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി തുടര്‍ന്നു.

ഷൊയ്ബുമായുള്ള വിവാഹമോചനം; തീരുമാനമെടുത്തത് സാനിയ; കാരണം വ്യക്തമാക്കി പിതാവ് ഇമ്രാന്‍ മിര്‍സ

ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍ വേണ്ടെന്ന നിലപാടില്‍ ബിസിസിഐ ഇപ്പോഴും മാറ്രം വരുത്തിയിട്ടില്ല. അതുപോലെ ഗെയിമിങ്, ബെറ്റിങ്, ക്രിപ്റ്റോ കറന്‍സി, ചൂതാട്ടസ മദ്യ നിര്‍മാണക്കമ്പനികള്‍ക്കും ടൈറ്റില്‍ സ്പോണ്‍സര്‍മാരാവുന്നതിന് വിലക്കുണ്ട്. ടൈറ്റില്‍ സ്പോണ്‍സര്‍ക്കുള്ള ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് അവസാനിച്ചപ്പോള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ആയിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബിഡ് തുറന്നപ്പോള്‍ ഇരു വിഭാഗവും ഏതാണ്ട് അടുത്ത തുകയാണ് ക്വാട്ട് ചെയ്തിരുന്നത്. തുടര്‍ന്നാണ് ടാറ്റക്ക് തന്നെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സാനിയ നേരത്തെ അറിഞ്ഞു; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന് മുമ്പെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

2022ല്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായി ഐപിഎല്‍ മാറിയിരുന്നു. അമേരിക്കയിലെ നാഷണല് ഫുട്ബോള്‍ ലീഗിന് തൊട്ടുപിന്നിലാണ് മൂല്യത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഐപിഎല്ലിന്‍റെ സ്ഥാനം. 2022ല്‍ ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം 23,758 കോടി രൂപക്ക് റിലയന്‍സിന്‍റെ ഉടമസ്ഥതതയിലുള്ള വയാകോം18നും ടെലിവിഷന്‍ സംപ്രേഷണവകാശം 23575 കോടി രൂപക്ക് ഡിസ്നി സ്റ്റാറും സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios