അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആന മണ്ടത്തരം, ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് വെള്ളം കുടിച്ചേനെയെന്ന് ബ്രോഡ്

Published : Feb 25, 2024, 09:31 AM IST
അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആന മണ്ടത്തരം, ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് വെള്ളം കുടിച്ചേനെയെന്ന് ബ്രോഡ്

Synopsis

റാഞ്ചി ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുമ്രയെ ഒഴിവാക്കിയതിനെ അവിശ്വസനീയമെന്നെ പറയാനാവു. ബുദ്ധിശൂന്യൂമായ തീരുമാനമായിപ്പോയി അത്. ബുമ്ര ഇല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷം തുടങ്ങിക്കാണും.

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ആന മണ്ടത്തരമായെന്ന് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ജോ റൂട്ടിനെതിരെ മികച്ച റെക്കോര്‍ഡുള്ള ബുമ്ര റാഞ്ചിയില്‍ കളിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ട് ഇപ്പോള്‍ നട്ടം തിരിഞ്ഞേനെയെന്നും ബ്രോഡ് പറഞ്ഞു.

റാഞ്ചി ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുമ്രയെ ഒഴിവാക്കിയതിനെ അവിശ്വസനീയമെന്നെ പറയാനാവു. ബുദ്ധിശൂന്യൂമായ തീരുമാനമായിപ്പോയി അത്. ബുമ്ര ഇല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷം തുടങ്ങിക്കാണും. പ്രത്യേകിച്ച് ജോ റൂട്ടിനെതിരെ ബുമ്രക്കുള്ള മികച്ച റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍. തന്ത്രപരമായ ഈ പിഴവായിരിക്കും ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുകയെന്നും ബ്രോഡ് പറഞ്ഞു.

മുംബൈയുടെ തലവര മാറ്റിയ ഒരൊറ്റ സിക്സ്, മലയാളി താരം സജ്ന മുംബൈയുടെ പൊള്ളാര്‍ഡെന്ന് സഹതാരം

ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ബുമ്രക്ക് പകരമെത്തിയ ആകാശ് ദീപ് മികച്ച ബൗളിംഗ് പുറത്തെടുത്തെങ്കിലും ബുമ്രയുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് സ്കോര്‍ 350 എത്തില്ലായിരുന്നുവെന്നുറപ്പാണ്. അതുപോലെ ബാറ്റിംഗിന് അനുകൂലമായ സാഹചര്യമുണ്ടായിട്ടും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് രണ്ടാം ദിനം അത് മുതലാക്കാനായില്ല. ഉയരം കൂടിയ ബൗളര്‍മാരായ ഒലി റോബിന്‍സണെയും ഷൊയൈബ് ബഷീറിനെയും കളിപ്പിക്കാനുള്ള ഇംഗ്ലണ്ടിന്‍റെ തീരുമാനം മത്സരത്തില്‍ വരും ദിവസങ്ങളില്‍ നിര്‍ണായകമാകുമെന്നും ബ്രോഡ് പറഞ്ഞു.

റാഞ്ചി ടെസ്റ്റിന് മുമ്പ് നെറ്റ് സെഷനില്‍ പരിശീലനം നടത്തുമ്പോഴെ ജോ റൂട്ട്  സെഞ്ചുറി നേടുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും ബ്രോഡ് പറഞ്ഞു. റൂട്ടിന്‍റെ കഴിഞ്ഞകാല പ്രകടനം കണ്ടാല്‍ അക്കാര്യം മനസിലാവും, റാഞ്ചി ടെസ്റ്റിലെ സെഞ്ചുറിക്ക് സാഹചര്യങ്ങള്‍ വെച്ചു നോക്കിയാല്‍ ഇരട്ടസെഞ്ചുറിയുടെ മൂല്യമുണ്ടെന്നും ബ്രോഡ് വ്യക്തമാക്കി. റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 352 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 219-7 എന്ന സ്കോറില്‍ പതറുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍