'ബുമ്രയെ ഞങ്ങള്‍ക്ക് ഭയമില്ല', ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്

Published : Jun 19, 2025, 01:39 PM IST
Ben Stokes-Jasprit Bumrah

Synopsis

ബുമ്ര ലോകോത്തര ബൗളറാണെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ എതിരിടാറുള്ളവരെല്ലാം നിലവാരമുള്ള ടീമുകളുമാണ്. അതുകൊണ്ട് തന്നെ എതിരാളികളെ ബഹുമാനിക്കാറുണ്ടെങ്കിലും ഭയക്കാറില്ലെന്ന് സ്റ്റോക്സ്.

ലീഡ്സ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ലീഡ്സില്‍ തുടക്കമാകാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയെ ഇംഗ്ലണ്ട് ഭയക്കുന്നില്ലെന്നും ബുമ്രക്ക് ഒറ്റക്ക് ഒരു ടെസ്റ്റ് പരമ്പര ജയിക്കാനാവില്ലെന്നും ബെന്‍ സ്റ്റോക്സ് പറഞ്ഞു.

ബുമ്ര ലോകോത്തര ബൗളറാണെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ട് രാജ്യാന്തര ക്രിക്കറ്റില്‍ എതിരിടാറുള്ളവരെല്ലാം നിലവാരമുള്ള ടീമുകളുമാണ്. അതുകൊണ്ട് തന്നെ എതിരാളികളെ ബഹുമാനിക്കാറുണ്ടെങ്കിലും ഭയക്കാറില്ലെന്ന് സ്റ്റോക്സ് വ്യക്തമാക്കി. ബുമ്രയുടെ ക്ലാസ് ഞങ്ങള്‍ക്കെല്ലാം അറിയാം. ബുമ്രയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാല്‍ ഭയം ഇല്ല. ഒരു ബൗളർമാര്‍ക്ക് മാത്രം ഒരു ടെസ്റ്റ് പരമ്പരയും ജയിപ്പിക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ടീമിലെ 11 കളിക്കാരും ഒരുപോലെ മികച്ച പ്രകടനം നടത്തുമ്പോഴാണ് വിജയം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ രണ്ട് ടീമിലെയും ഏതെങ്കിലും ഒരു കളിക്കാരന് മാത്രമായി പരമ്പരയുടെ ഫലം നിര്‍ണയിക്കാനാവില്ലെന്നും സ്റ്റോക്സ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുമ്രക്ക് ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇതുവരെ കളിച്ച 14 ടെസ്റ്റുകളില്‍ 60 വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ കളിച്ച 9 ടെസ്റ്റില്‍ നിന്ന് മാത്രം 26.27 ശരാശരിയില്‍ ബുമ്ര 37 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട് നായകനായ ബെന്‍ സ്റ്റോക്സിനെതിരെയും ബുമ്രക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ ടെസ്റ്റ് കളിക്കാനെത്തിയപ്പോള്‍ ബുമ്രയുടെ എറൗണ്ട് ദ് സ്റ്റംപ് ഡെലിവറികള്‍ സ്റ്റോക്സിനെ നിസഹയാനാക്കിയിരുന്നു. ഇന്ത്യക്കെതിരെ നാളെ ലീഡ്സില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ ഇംഗ്ലണ്ട് ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷോയിബ് ബഷീർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

വീണ്ടും മിന്നുന്ന പ്രകടനവുമായി മുഹമ്മദ് ഷമി; എന്നിട്ടും പുതുച്ചേരിയോട് പരാജയപ്പെട്ട് ബംഗാള്‍
'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?