
ബെര്‍മിംഗ്ഹാം: 17 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ (ENG vs PAK) പര്യടനത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി. ഏഴ് ടി20 മത്സങ്ങള്‍ ഇംഗ്ലണ്ട്, പാകിസ്ഥാനില്‍ കളിക്കും. ലാഹോര്‍ (Lahore), കറാച്ചി (Karachi) എന്നിവിടങ്ങളിലാണ് മത്സരം. ആദ്യ നാല് മത്സരങ്ങള്‍ 20, 22, 23, 25 തിയ്യതികളില്‍ കറാച്ചിയില്‍ നടക്കും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ 28, 30, ഒക്‌ടോബര്‍ രണ്ട് തിയ്യതികളില്‍ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും.
പരമ്പരയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുമുണ്ട്. ഡിസംബറില്‍ ടെസ്റ്റ് നടക്കുക. ടി20 ലോകകപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പരമ്പരയായതിനാല്‍ ഇരു ടീമുകള്‍ക്കും മത്സരങ്ങള്‍ ഗുണം ചെയ്തു. ഇംഗ്ലണ്ട് ഏഴ് മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്ക് വരുന്നതില്‍ സന്തോഷമുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്റ്റര്‍ സാകിര്‍ ഖാന്‍ വ്യക്തമാക്കി.
2011 ഏകദിന ലോകകപ്പ് നേടാന്‍ കാരണം ധോണിയുടെ ആ തന്ത്രം; വെളിപ്പെടുത്തി പ്രഗ്യാന്‍ ഓജ
ഓസ്‌ട്രേലിയക്കെതിരെയാണ് പാകിസ്ഥാന്‍ അവസാനമായി ടി20 കളിച്ചത്. ഒരു മത്സരം മാത്രമാണ് പരമ്പരയിലുണ്ടായിരുന്നത്. ലാഹോറില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തു. ഇംഗ്ലണ്ട്, അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. എന്നാല്‍ പരമ്പര 2-1ന് പരാജയപ്പട്ടിരുന്നു.
ഒന്നല്ല, മൂന്ന് പേര്‍! അര്‍ഷ്‌ദീപ് 'കുമ്പിടിയാ കുമ്പിടി' എന്ന് ആരാധകര്‍; ട്രോളും പൊട്ടിച്ചിരിയും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 90 റണ്‍സിനാണ് ഇംഗ്ലണ്ട് തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ എല്ലാവരും പുറത്തായി. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തബ്രൈസ് ഷംസിയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.