ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ നാളെയെത്തും; ടീമിന് മുന്നറിയിപ്പുമായി പീറ്റേഴ്‌സണ്‍

By Web TeamFirst Published Jan 26, 2021, 10:22 AM IST
Highlights

ലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇല്ലാതിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, റോറി ബേൺസ് എന്നിവർ കഴിഞ്ഞദിവസം രാത്രി ചെന്നൈയിലെത്തിയിരുന്നു. 

ചെന്നൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാളെ ഇന്ത്യയിലെത്തും. ചെന്നൈയിൽ എത്തിയാൽ ആറ് ദിവസം ഇംഗ്ലണ്ട് താരങ്ങൾക്ക് നിർബന്ധിത ക്വാറന്റീനാണ്. ഇതുകൊണ്ട് തന്നെ ഒന്നാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് താരങ്ങൾക്ക് മൂന്ന് ദിവസം മാത്രമേ പരിശീലനം നടത്താൻ കഴിയൂ. ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റ്.

ഇതേസമയം, ലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇല്ലാതിരുന്ന ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, റോറി ബേൺസ് എന്നിവർ കഴിഞ്ഞദിവസം രാത്രി ചെന്നൈയിലെത്തി. മൂന്ന് താരങ്ങളും ഹോട്ടലിൽ ക്വാറന്റീനിലാണ്. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളാണ് ചെന്നൈയിൽ നടക്കുക. അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.

സൂപ്പര്‍താരത്തിന് വിശ്രമം; പീറ്റേഴ്‌സണ്‍ കലിപ്പില്‍

ഇന്ത്യക്കെതിരെ കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനും മാനേജ്‌മെന്‍റിനും മുന്നറിയിപ്പ് നല്‍കുകയാണ് മുൻ താരം കെവിൻ പീറ്റേഴ്‌സണ്‍. മികച്ച താരങ്ങളെ തന്നെ ഇറക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നാണ് മുന്നറിയിപ്പ്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ജോണി ബെയര്‍സ്‌റ്റോ, മാര്‍ക് വുഡ്, സാം കറന്‍ എന്നിവര്‍ക്ക് ഇംഗ്ലണ്ട് വിശ്രമം നല്‍കിയിരുന്നു. ഇതില്‍ ബെയര്‍‌സ്റ്റോയെ ഒഴിവാക്കിയ നടപടിയാണ് പീറ്റേഴ്‌സനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പരമ്പര വിജയിക്കുക എന്നാല്‍ ഓസ്‌ട്രേലിയയില്‍ വിജയിക്കുന്നതിന് തുല്ല്യമാണെന്ന് കൂടി പറയുന്നു പീറ്റേഴ്സണ്‍. 

ഇന്ത്യക്ക് ഇംഗ്ലണ്ടിന്‍റെ മുന്നറിയിപ്പ്; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരി

click me!