
ലണ്ടന്‍: ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്ത്യയെ തോല്‍പിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ ആത്മവിശ്വാസവുമായാണ് ഓസീസ് ഇറങ്ങുന്നത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുന്നതാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നത്. 2021ല്‍ വിരമിച്ച മൊയീന്‍ അലിയെ തിരികെ വിളിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെയാണ് മൊയീന്‍ അലിയെ ടീമിലേക്ക് വിളിച്ചത്.
ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ആദ്യ മത്സരത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു. വെറ്ററന്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ടീമിലിടം നേടിയിരുന്നു. ഒലി റോബിന്‍സണാണ് മറ്റൊരു പേസര്‍. ബെന്‍ സ്റ്റോക്‌സും ഒരുകൈ നോക്കും. ജോണി ബെയര്‍സ്‌റ്റോ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. ബെന്‍ ഡക്കറ്റ് - സാക്രി ക്രൗളി സഖ്യം ഇംഗ്ലണ്ടിന് ഓപ്പണ്‍ ചെയ്യാനെത്തും.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
ആഷസില്‍ മികച്ച റെക്കോര്‍ഡുള്ള 40കാരനായ ആന്‍ഡേഴ്‌സണ് 35 മത്സരങ്ങളില്‍ 112 വിക്കറ്റെടുത്തിട്ടുണ്ട്. 2015ല്‍ എഡ്ജ്ബാസ്റ്റണില്‍ 47 റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനാണ് ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡിനരികെയാണ്.
ഹാളണ്ടിനല്ല, ഇത്തവണവും ബാലോണ്‍ ഡി ഓര്‍ മെസിക്ക് തന്നെ! വ്യക്തമായ കാരണമുണ്ടെന്ന് റൊണാള്‍ഡോ
നിലവില്‍ ഇംഗ്ലണ്ടില്‍ കളിച്ച ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കണ്ടെത്തിയ സന്ദര്‍ശക ടീമിലെ ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട് സ്മിത്ത്. 16 മാച്ചില്‍ ഏഴ് സെഞ്ചുറികളാണ് സ്മിത്തിന്റെ സമ്പാദ്യം. ഇക്കാര്യത്തില്‍ മുന്‍ ഓസീസ് ക്യപ്റ്റന്‍ സ്റ്റീവ് വോ (22 മത്സരങ്ങള്‍) അദ്ദേഹം. 19 മത്സരങ്ങളില്‍ 11 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമന്‍. നേരത്തെ മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ (6) പിന്തള്ളാന്‍ സ്മിത്തിനായിരുന്നു. 13 മത്സരങ്ങളില്‍ നിന്നായിരുന്നു ദ്രാവിഡിന്റെ നേട്ടം. വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് 19 മത്സരങ്ങളില്‍ ആറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!