
നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയം മുടക്കി മഴ. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി മതിയായിരുന്ന ഇന്ത്യക്ക്. എന്നാല്‍ കനത്ത മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിച്ചതോടെ മത്സരം സമനിലയിലായി. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 12 റണ്‍സ് വീതമെടുത്ത് ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മയുമായിരുന്നു ഇന്ത്യക്കായി ക്രീസില്‍.
അവസാന ദിവസം ആദ്യ രണ്ട് സെഷനിലും കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാനായിരുന്നില്ല. ഇടക്ക് തോര്‍ന്ന മഴ പ്രതീക്ഷ നല്‍കിയെങ്കിലും വീണ്ടും മഴ എത്തിയതോടെ അവസാന ദിവസത്തെ കളി പൂര്‍ണമായും ഉപേകഷിക്കുകയായിരുന്നു.കാലവസ്ഥാ വകുപ്പ് നോട്ടിംഗ്ഹാമില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവ്വിച്ചിരുന്നതിനാല്‍ മത്സരം നടക്കാനുള്ള സാധ്യതയും വിരളയാമിരുന്നു.
ഒന്നാം ഇന്നിംഗ്സില്‍ 95 റണ്‍സ് ലീഡ് നേടിയ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിന്‍റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ട് 303 റണ്‍സടിച്ചിരുന്നു. റൂട്ട് ഒഴികെ മറ്റാര്‍ക്കും ഇംഗ്ലണ്ട് നിരയില്‍ തിളങ്ങാനായില്ലെങ്കിലും. റൂട്ടിന്‍റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത സമനില സമ്മാനിച്ചു.
ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ജോ റൂട്ടിന്‍റെ പ്രതിരോധം ഭേദിക്കാനാവാഞ്ഞതാണ് കളി ഇന്ത്യയുടെ കൈവിട്ടുപോവാന്‍ കാരണമായത്. റൂട്ട് 109 റണ്‍സെടുത്തപ്പോള്‍ 32 റണ്‍സെടുത്ത സാം കറനായിരുന്നു ഇംഗ്ലണ്ടിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍. സിബ്ലി(133 പന്തില്‍ 28), ബെയര്‍സ്റ്റോ(30), ലോറന്‍സ്(25) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 12 മുതല്‍ ലോര്‍ഡ്സില്‍ ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!