
സതാംപ്ടണ്‍: ഇംഗ്ലണ്ട്- ഇന്ത്യ (ENGvIND) ക്രിക്കറ്റ് പരമ്പരയില്‍ ഇനി ടി20 പൂരം. നാളെ സതാംപ്ടണില്‍ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ആദ്യ ടി20ക്കുള്ള ടീമിലുണ്ട്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ സ്ഥാനം കണ്ടെത്തുമോയെന്ന് കണ്ടറിയണം. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റ് പരമ്പര സമനില അവസാനിച്ച സാഹചര്യത്തില്‍ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കാനാണ് ശ്രമിക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തിരിച്ചെത്തുന്നുവെന്നുള്ളതും ഇന്ത്യക്ക് ആശ്വാസകരമാണ്.
രോഹിത് കോവിഡ് മുക്തനായി തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ അദ്ദേഹത്തിനൊപ്പം ഓപ്പണറായെത്തും. ഇതോടെ റിതുരാജ് ഗെയ്കവാദിന് ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാവും. മൂന്നാമനായി സൂര്യകുമാര്‍ ക്രീസിലെത്തും. ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പിന്നാലെ ബാറ്റിംഗിനെത്തും. ഒരു ബാറ്റര്‍ക്ക് കൂടി അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു, രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. മൂന്ന് പേസര്‍മാര്‍ ടീമിലെത്തും. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരായിരിക്കും പേസര്‍മാര്‍.
ഡെര്‍ബിഷയറിനെതിരെ സന്നാഹ മത്സരത്തില്‍ സഞ്ജു 39 റണ്‍സ് നേടിയിരുന്നു. എന്നാല്‍ നോര്‍താംപ്റ്റണ്‍ഷെയറിനെതിരെ ആദ്യ പന്തില്‍ പുറത്താവുകയും ചെയ്തു. അയര്‍ലന്‍ഡിനെതിരെ സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. ടി20 കരിയറിലെ ആദ്യ അര്‍ധസെഞ്ചുറിയും താരം സ്വന്തം പേരിലാക്കി. ത്രിപാഠിയാണ് പ്ലേയിങ് ഇലവനില്‍ അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. എന്നാല്‍ ത്രിപാഠിയേയും പരിഗണിക്കാന്‍ സാധ്യതയില്ല.
സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍/ റിതുരാജ് ഗെയ്കവാദ്/ രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍.
വെസ്റ്റ് ഇന്‍ഡീസിലേക്ക് സഞ്ജുവും
അതേസമയം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു സാംസണേയും ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ (ഞീവശ േടവമൃാമ), വിരാട് കോലി (ഢശൃമ േഗീവഹശ), ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്ന.് രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന്‍ ഗില്ലിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.
ആദ്യമായിട്ടല്ല, സഞ്ജു ഏകദിന ടീമിലെത്തുന്നത്. നേരത്തെ, ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. 46 റണ്‍സാണ് അന്ന് സഞ്ജു നേടിയത്.
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.