ഐസിസി ടെസ്റ്റ് റാങ്കിംഗ് : റിഷഭ് പന്തിനും ജോണി ബെയര്‍സ്‌റ്റോയ്ക്കും വന്‍ നേട്ടം; വിരാട് കോലി താഴേക്ക്

Published : Jul 06, 2022, 02:50 PM ISTUpdated : Jul 06, 2022, 02:52 PM IST
ഐസിസി ടെസ്റ്റ് റാങ്കിംഗ് : റിഷഭ് പന്തിനും ജോണി ബെയര്‍സ്‌റ്റോയ്ക്കും വന്‍ നേട്ടം; വിരാട് കോലി താഴേക്ക്

Synopsis

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 203 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സും കണ്ടെത്തി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണ് ഇത്.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ (ICC Test Ranking) ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് (Rishabh Pant) മുന്നേറ്റം. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ പന്ത് ആദ്യ പത്തിലെത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ആദ്യ പത്തില്‍ നിന്ന് പുറത്തായി. നാല് സ്ഥാനങ്ങള്‍ നഷ്ടമായ വിരാട് കോലി 14-ാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം എന്നിവര്‍ രണ്ട് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. 

ഒരുസ്ഥാനം നഷ്ടമായ കെയ്ന്‍ വില്യംസണ്‍ ആറാമതായി. ഉസ്മാന്‍ ഖവാജ, ദിമുത് കരുണാരത്‌നെ, രോഹിത് ശര്‍മ എന്നിവരാണ് ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാമതെത്തി.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 203 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സും കണ്ടെത്തി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണ് ഇത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും നേടാന്‍ പന്തിനായിരുന്നു. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം മുകളിലേക്ക് കയറി 26ാം റാങ്കിലെത്തി. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ എട്ട് സ്ഥാനം മെച്ചപ്പെടുത്തി. 34-ാം റാങ്കിലാണ് താരം.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആറാമതെത്തി. കെയ്ല്‍ ജെയ്മിസണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ശേഷിക്കുന്ന റാങ്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ