ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, ഓള്‍ റൗണ്ടര്‍ പുറത്ത്

By Web TeamFirst Published Aug 11, 2021, 7:05 PM IST
Highlights

ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച ഷര്‍ദ്ദുല്‍ പേസ് ഓള്‍ റൗണ്ടറായാണ് ടീമിലെത്തിയത്. ബൗളിംഗില്‍ മികവ് കാട്ടിയ ഷര്‍ദ്ദുലിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല. ആദ്യ ടെസ്റ്റില്‍ മഴ വില്ലനായപ്പോള്‍ ഇന്ത്യക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടിയായി ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ പരിക്ക്. പേശിവലിവിനെത്തുടര്‍ന്ന് ഷര്‍ദ്ദുല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് ഷര്‍ദ്ദുലിനെ പരിഗണിക്കുമെന്നും കോലി പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച ഷര്‍ദ്ദുല്‍ പേസ് ഓള്‍ റൗണ്ടറായാണ് ടീമിലെത്തിയത്. ബൗളിംഗില്‍ മികവ് കാട്ടിയ ഷര്‍ദ്ദുലിന് ബാറ്റിംഗില്‍ തിളങ്ങാനായില്ല. ആദ്യ ടെസ്റ്റില്‍ മഴ വില്ലനായപ്പോള്‍ ഇന്ത്യക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

ആദ്യ ടെസ്റ്റില്‍ ഷര്‍ദ്ദുല്‍ അടക്കം നാല് പേസര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ ഷര്‍ദ്ദുലിന്‍റെ അഭാവത്തില്‍ ഇഷാന്ത് ശര്‍മയോ അശ്വിനോ ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്. നാലു പേസര്‍മാരെന്ന ഫോര്‍മുല തുടരാന്‍ തീരുമാനിച്ചാല്‍ ഇഷാന്താവും ടീമിലെത്തുക. എന്നാല്‍ കൗണ്ടിയില്‍ തിളങ്ങിയ അശ്വിനെ ഓള്‍ റൗണ്ടറായി പരിഗണിക്കാനും സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!