
ഹെഡിംഗ്‍ലി: ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തേയും(England vs New Zealand 3rd Test) മത്സരത്തിന് നാളെ ഹെഡിംഗ്‍ലിയിൽ തുടക്കമാകും. പരിക്കേറ്റ വെറ്ററന്‍ പേസർ ജിമ്മി ആന്‍ഡേഴ്സണിന്(James Anderson) പകരം ജെയ്മീ ഓവർട്ടന്‍(Jamie Overton) ഇംഗ്ലണ്ടിനായി അരങ്ങേറും. ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിലെ ഏക മാറ്റമിതാണ്.
പേസറായ ജെയ്മീ ഓവർട്ടന്‍ അരങ്ങേറുന്ന വിവരം മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തില്‍ നായകന്‍ ബെന്‍ സ്റ്റോക്സാണ് സ്ഥിരീകരിച്ചത്. 28കാരനായ ജെയ്മീ ഓവർട്ടന്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ 21.61 ശരാശരിയില്‍ 21 വിക്കറ്റ് വീഴ്‍ത്തി. ഇംഗ്ലീഷ് പേസർ ക്രെയ്ഗ് ഓവർട്ടന്‍റെ ഇരട്ട സഹോദരനാണ് ജെയ്മീ ഓവർട്ടന്‍. ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിനിധീകരിക്കുന്ന ആദ്യ ഇരട്ട സഹോദരങ്ങളാവും ഇതോടെ ഇരുവരും. എന്നാല്‍ നാളത്തെ മത്സരത്തില്‍ ക്രെയ്ഗ് ഓവർട്ടന്‍ പ്ലേയിംഗ് ഇലവനിലില്ല.
രോഗബാധിതനായ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്നലത്തെ പരിശീലന സെഷനില്‍ പങ്കെടുത്തില്ല. സ്റ്റോക്സിന്‍റെ കൊവിഡ് ഫലം നെഗറ്റീവാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ടെസ്റ്റിൽ 70 പന്തിൽ 75 റൺസെടുത്ത സ്റ്റോക്സിന്‍റെ ബാറ്റിംഗ് ഇംഗ്ലണ്ടിന്‍റെ ജയത്തിൽ നിര്‍ണായകം ആയിരുന്നു. പരമ്പരയിലെ ആദ്യ 2 ടെസ്റ്റും അഞ്ച് വിക്കറ്റിന് ജയിച്ച് ഇംഗ്ലണ്ട് മുന്നിലാണ്. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡ് ടീമിൽ പലരും കൊവിഡ് ബാധിതര്‍ ആയിരുന്നു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: അലക്സ് ലീസ്, സാക്ക് ക്രൗളി, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ർസ്റ്റോ, ബെന്‍ സ്റ്റോക്സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, മാറ്റി പോട്ട്സ്, ജെയ്മീ ഓവർട്ടന്‍, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്.
NED vs ENG : വില്ലിക്ക് നാല് വിക്കറ്റ്, രക്ഷകനായി എഡ്വേഡ്സ്; ഇംഗ്ലണ്ടിന് 245 റണ്‍സ് വിജയലക്ഷ്യം