ശ്രീലങ്കന്‍ പര്യടനം: പാകിസ്ഥാന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; സർപ്രൈസ്

Published : Jun 22, 2022, 05:45 PM ISTUpdated : Jun 22, 2022, 06:01 PM IST
ശ്രീലങ്കന്‍ പര്യടനം: പാകിസ്ഥാന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; സർപ്രൈസ്

Synopsis

ഗോളില്‍ ജൂലൈ 16ന് ആദ്യ ടെസ്റ്റിന് തുടക്കമാകും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതലാണ് രണ്ടാം ടെസ്റ്റ്. 

ലാഹോർ: ശ്രീലങ്കന്‍ പര്യടനത്തിലെ(Pakistan tour of Sri Lanka 2022) രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. വെറ്ററന്‍ സ്പിന്നർ യാസിർ ഷായുടെ(Yasir Shah) തിരിച്ചുവരവാണ് ശ്രദ്ധേയം. 2021 ഓഗസ്റ്റിലാണ് 36കാരനായ യാസിർ അവസാനമായി പാക് കുപ്പായത്തില്‍ ടെസ്റ്റ് കളിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ(ICC World Test Championship 2021-23) ഭാഗമായാണ് ലങ്ക-പാക് പോരാട്ടങ്ങള്‍(SL vs PAK 2 Tests). ബാബർ അസം(Babar Azam) തന്നെയാണ് പാക് ടീമിന്‍റെ നായകന്‍. 

ഗോളില്‍ ജൂലൈ 16ന് ആദ്യ ടെസ്റ്റിന് തുടക്കമാകും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ ജൂലൈ 24 മുതലാണ് രണ്ടാം ടെസ്റ്റ്. 2015ലാണ് പാകിസ്ഥാന്‍ ടീം അവസാനമായി ലങ്കന്‍ പര്യടനം നടത്തിയത്. മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ടി20കളും അന്ന് കളിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-1നും ഏകദിനങ്ങള്‍ 3-2നും ടി20 പരമ്പര 2-0നും പാകിസ്ഥാന്‍ അന്ന് സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ പര്യടനത്തിനായി പാകിസ്ഥാന്‍ ടീം ജുലൈ ആറിന് ശ്രീലങ്കയിലെത്തും. പരിശീലന സെഷനുകള്‍ക്ക് ശേഷം ത്രിദിന സന്നാഹ മത്സരം ജൂലൈ 11 മുതല്‍ കൊളംബോയില്‍ കളിക്കും. 

മത്സര ഷെഡ്യൂള്‍

11th to 13th July 2022 – 3-Day Warm Up Match, Colts – Colombo

16th to 20th July 2022 – 1st Test Match GICS, Galle

24th to 28th July 2022 – 2nd Test Match RPICS, Colombo

പാകിസ്ഥാന്‍ സ്ക്വാഡ്: ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‍വാന്‍, അബ്ദുള്ള ഷഫീഖ്, അസ്ഹർ അലി, ഫഹീം അഷ്റഫ്, ഫവാദ് ആലം, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാം-ഉള്‍-ഹഖ്, മുഹമ്മദ് നവാസ്, നസീം ഷാ, നൗമാൻ അലി, സല്‍മാന്‍ അലി അഗാ, സർഫറാസ് അഹമ്മദ്, സൗദ് ഷക്കീൽ, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, യാസിർ ഷാ. 

Ranji Trophy Final : രഞ്ജി ട്രോഫി ഫൈനല്‍; ജയ്സ്വാള്‍, സർഫറാസ് കരുത്തില്‍ ആദ്യദിനം മുംബൈ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും