റിയാസും അഫ്രീദിയും എറിഞ്ഞിട്ടു; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയില്‍

By Web TeamFirst Published Sep 2, 2020, 2:25 AM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ് എട്ടിന് 185 എന്ന നിലയില്‍ അവസാനിച്ചു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയില്‍. മൂന്നാമത്തേയും അവസാനത്തേയും മത്സരം അഞ്ച് റണ്‍സിന് പാകിസ്ഥാന്‍ ജയിച്ചതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരരം ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു.. അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ് എട്ടിന് 185 എന്ന നിലയില്‍ അവസാനിച്ചു. പാക് താരം മുഹമ്മദ് ഹഫീസ് മാന്‍ ഓഫ് ദ മാച്ചും സീരീസ് പുരസ്‌കാരത്തിന് അര്‍ഹനായി.

രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ്  പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്. 33 പന്തില്‍ 61 റണ്‍സ് നേടിയ മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ടോം ബാന്റണ്‍ (31 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ മറ്റുള്ള ബാറ്റ്‌സ്ന്മാര്‍ പരാജയപ്പെട്ടത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. നാല് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു മൊയിന്‍ അലിയുടെ ഇന്നിങ്‌സ്. ജോണി ബെയര്‍സ്‌റ്റോ (0), ഡേവിഡ് മലാന്‍ (7), ഓയിന്‍ മോര്‍ഗന്‍ (10), സാം ബില്ലിംഗ്‌സ് (26), ലൂയിസ് ഗ്രിഗൊറി (12), ക്രിസ് ജോര്‍ദാന്‍ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ടോം കറന്‍ (8), ആദില്‍ റഷീദ് (3) എന്നിവര്‍ പുറത്താവാതെ നിന്നു. 

നേരത്തെ, വെറ്ററന്‍ താരം മുഹമ്മദ് ഹഫീസ് (52 പന്തില്‍ പുറത്താകാതെ 86), അരങ്ങേറ്റക്കാരന്‍ ഹൈദര്‍ അലി (33 പന്തില്‍ 54) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഹൈദര്‍ അലിയെ കൂടാതെ ബാബര്‍ അസം (21), ഫഖര്‍ സമാന്‍ (1), ഷദാബ് ഖാന്‍ (15) എന്നിവരാണ് പുറത്തായത്. ഇമാദ് വസിം (6) ഹഫീസിനൊപ്പം പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റെടുത്തു. ടോം കറന്‍, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 32 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ഫഖര്‍, അസം എന്നിവരെ നഷ്ടമായെങ്കിലും ഫഹീസ്- ഹൈദര്‍ സഖ്യം കടിഞ്ഞാണ്‍ ഏറ്റെടുത്തു. 

ഇരുവരും 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹൈദറിനെ പുറത്താക്കി ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു. അഞ്ച് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു 19കാരന്റെ ഇന്നിങ്‌സ്. പീന്നീടെത്തിയ ഷദാബിനെയും ജോര്‍ദാന്‍ പുറത്താക്കി. എന്നാല്‍ ഹഫീസിന്റെ ഇന്നിങ്‌സ് പാകിസ്ഥാന് തുണയായി. ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് നാല് ഓവറില്‍ രണ്ട് വിക്കറ്റിന് 27 എന്ന നിലയിലാണ്. ജോണി ബെയര്‍സ്‌റ്റോ (0), ഡേവിഡ് മലാന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ടോം ബാന്റണ്‍ (19), മോര്‍ഗന്‍ (0) എന്നിവരാണ് ക്രീസില്‍. ഷഹീന്‍ അഫ്രീദി, ഇമാദ് വസീം എന്നിവര്‍ക്കാണ് വിക്കറ്റ്.

click me!