സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് ലീഡ്

Published : Jul 10, 2020, 10:53 PM ISTUpdated : Jul 10, 2020, 11:45 PM IST
സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് ലീഡ്

Synopsis

ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെയും ഷെയ്ന് ഡൗറിച്ചിന്റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് വിന്‍ഡീസ് ഇംഗ്ലണ്ടിന് മേല്‍114 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്.

സതാംപ്ടണ്‍: സതാംപ്ടണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 204 റണ്‍സിന് മറുപടിയായി വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സെടുത്ത് പുറത്തായി.രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെടുത്തിട്ടുണ്ട്.10 റണ്‍സോടെ റോറി ബേണ്‍സും അഞ്ച് റണ്ണുമായി ഡൊമനിക് സിംബ്ലിയും ക്രീസില്‍.

ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെയും ഷെയ്ന് ഡൗറിച്ചിന്റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് വിന്‍ഡീസ് ഇംഗ്ലണ്ടിന് മേല്‍114 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസനെ ഷായ് ഹോപ്പും ബ്രാത്ത്‌വെയ്റ്റും ചേര്‍ന്ന് 100 കടത്തി. 16 റണ്‍സെടുത്ത ഹോപ്പിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും ഷര്‍മാ ബ്രൂക്സിനെയും(39), റോസ്റ്റണ്‍ ചേസിനെയും(47) കൂട്ടി പോരാട്ടം തുടര്‍ന്ന ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു.

ബ്രാത്ത്‌വെയ്റ്റിനെ(65) മടക്കി സ്റ്റോകസും ചേസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആന്‍ഡേഴ്സണും ഇംഗ്ലണ്ടിന് പ്രതീക്ഷ പകര്‍ന്നെങ്കിലും വാലറ്റത്തെക്കുട്ടുപിടിച്ച് ഡൗറിച്ച് നടത്തിയ പോരാട്ടം വിന്‍ഡീസിന് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചു. ഇംഗ്ലണ്ടിനായി സ്റ്റോക്സ് നാലും ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ ബെസ് രണ്ട് വിക്കറ്റെടുത്തു. 22 ഓവര്‍ എറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്ക് വിക്കറ്റൊന്നും നേടാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്