
ബിര്‍മിങ്ഹാം: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ടി20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്. ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് കോലിയും രോഹിത്തും ബുറയും ഒരുമിച്ച് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്.
അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിന് മുമ്പ് ടീമിനെ ഒരുക്കുന്നതിന്‍റെ ഭാഗമായി 20 ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഹാര്‍ദിക് പാണ്ഡ്യയുടെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അഭാവത്തില്‍ ശിവം ദുബെയാണ് ഓള്‍ റൗണ്ടറായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ ടീമിലെത്തിയപ്പോള്‍ ഇഷാന്‍ കിഷൻ പുറത്തായി പേസര്‍മാരായി ബുംറക്ക് പുറമെ പ്രസിദ്ധ് കൃഷ്ണയും ഗുര്‍നൂര്‍ ബ്രാറുമാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. ഇതോടെ പ്രിൻസ് യാദവും അര്‍ഷ്ദീപ് സിംഗും പുറത്തായി. രണ്ടാം സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിനും ഇടം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
A look at #TeamIndia's Playing XI 🙌
Updates ▶️ https://t.co/2sg194tpxH #ENGvIND pic.twitter.com/J6HYlKXV1l— BCCI (@BCCI) July 14, 2026
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ജേക്കബ് ബെഥേൽ, ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), സാം കറൻ, വിൽ ജാക്സ്, ജോഫ്ര ആർച്ചർ, ലിയാം ഡോസൺ, ജോഷ് ടംഗ്, ആദിൽ റഷീദ്.
ഇന്ത്യ പ്ലേയിങ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, അക്സർ പട്ടേൽ, ഗുർനൂർ ബ്രാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!