Latest Videos

മിതാലി തിളങ്ങി, ഇം​ഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

By Web TeamFirst Published Jun 30, 2021, 11:10 PM IST
Highlights

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഓപ്പണിം​ഗ് വിക്കറ്റിൽ കൗമാരതാരം ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്.12 ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യയെ 56 റൺസിലെത്തിച്ചു.

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റൻ മിതാലി രാജിന്റെ അർധസെഞ്ചുറി കരുത്തിൽ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ 221 റൺസിന് ഓൾ ഔട്ടായി. 59 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

മറുപടി ബാറ്റിം​ഗ് ആരംഭിച്ച ഇം​ഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒമ്പതോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തിട്ടുണ്ട്. 10 റൺസെടുത്ത ടാമി ബ്യൂമോണ്ടിന്റെ വിക്കറ്റാണ് ഇം​ഗ്ലണ്ടിന് നഷ്ടമായത്. ജൂലാൻ ​ഗോസ്വാമിക്കാണ് വിക്കറ്റ്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഓപ്പണിം​ഗ് വിക്കറ്റിൽ കൗമാരതാരം ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്.12 ഓവറിൽ ഇരുവരും ചേർന്ന് ഇന്ത്യയെ 56 റൺസിലെത്തിച്ചു.  എന്നാൽ മന്ദാനയെ മടക്കി കേറ്റ് ക്രോസ് ഇം​ഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. 30 പന്തിൽ 22 റൺസാണ് മന്ദാന നേടിയത്. സ്കോർ 76ൽ നിൽക്കെ ജെമീമ റോഡ്​ഗി​ഗസിനെയും 77ൽ ഷഫാലിയെ(44)യും നഷ്ടമായതോടെ ഇന്ത്യ തകർച്ചയിലായെങ്കിലും ഹർമൻപ്രീത് കൗറിനൊപ്പം(19) കൂട്ടുകെട്ടുണ്ടാക്കിയ മിതാലി ഇന്ത്യയെ 100 കടത്തി.

സ്കോർ 145ൽ നിൽക്കെ ഹർമൻപ്രീത് പുറത്തായതിന് പിന്നാലെ ഇന്ത്യ വീണ്ടും തകർച്ചയിലായി. പിന്നീട് മിതാലി(59) നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ 200ന് അടുത്തെത്തിച്ചത്. ടീം സ്കോർ 192ൽ നിൽക്കെ മിതാലി റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. വാലറ്റത്ത് ജൂലാൻ ​ഗോസ്വാമി(19 നോട്ടൗട്ട്) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയെ 200 കടത്തി.

ഇം​ഗ്ലണ്ടിനായി കേറ്റ് റോസ് അഞ്ചും എക്ലസ്റ്റോൺ മൂന്നും വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ദയനീയ തോൽവി വഴങ്ങിയിരുന്നു.

click me!