മലാനും മൊയീന്‍ അലിയും അടിച്ചിട്ടു, സാം കറന്‍ എറിഞ്ഞിട്ടു! ഓസീസിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്

Published : Oct 12, 2022, 05:56 PM IST
മലാനും മൊയീന്‍ അലിയും അടിച്ചിട്ടു, സാം കറന്‍ എറിഞ്ഞിട്ടു! ഓസീസിനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്

Synopsis

മിച്ചല്‍ മാര്‍ഷ് (29 പന്തില്‍ 45), ടിം ഡേവിഡ് (23 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. മോശം തുടക്കമായിരുന്നു ഓസീസിന് സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സ് മാത്രമുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ച് (13), ഡേവിഡ് വാര്‍ണര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി.

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ടി20യില്‍ എട്ട് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. കാന്‍ബറ, മാനുക ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സാം കറനാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്.

മിച്ചല്‍ മാര്‍ഷ് (29 പന്തില്‍ 45), ടിം ഡേവിഡ് (23 പന്തില്‍ 23) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. മോശം തുടക്കമായിരുന്നു ഓസീസിന് സ്‌കോര്‍ബോര്‍ഡില്‍ 22 റണ്‍സ് മാത്രമുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ച് (13), ഡേവിഡ് വാര്‍ണര്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. എട്ടാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (8) മടങ്ങിയതോടെ ഓസീസ് മൂന്നിന് 51 എന്ന പരിതാപകരമായ നിലയിലായി. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസ് (22)- മാര്‍ഷ് സഖ്യം ടീമിന് പ്രതീക്ഷ നല്‍കി. 

ഇരുവരും 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റോയിനിസിനെ പുറത്താക്കി കറന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. 15-ാം ഓവറില്‍ മാര്‍ഷിനെ ബെന്‍ സ്‌റ്റോക്‌സ് മടക്കി. ശേഷം ടിം ഡേവിഡ് അവസാനവട്ട ശ്രമം നടത്തിനോക്കി. എന്നാല്‍ യോര്‍ക്കറില്‍ കറന്‍, ഡേവിഡിന്റെ ലെഗ്‌സ്റ്റംപ് പിഴുതു. അവസാന ഓവറില്‍ 22 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാറ്റ് കമ്മിന്‍സ് (18) ആദ്യ പന്തില്‍ സിക്‌സ് നേടിയെങ്കിലും പിന്നീട് കറന്റെ കൃത്യതയ്ക്ക് മുന്നില്‍ റണ്‍ നേടാനായില്ല. മാത്യു വെയ്ഡ് (10) പുറത്താവാതെ നിന്നു. കറന് പുറമെ ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, റീസെ ടോപ്‌ലി ഓരോ വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍  ഡേവിഡ് മലാന്‍ (49 പന്തില്‍ 82), മൊയീന്‍ അലി (27 പന്തില്‍ 44) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മലാന്റെ ഇന്നിംഗ്‌സ്. ജോസ് ബട്‌ലര്‍ (17), അലക്‌സ് ഹെയ്ല്‍സ് (4), ബെന്‍ സ്‌റ്റോക്‌സ് (7), ഹാരി ബ്രൂക്ക് (1), സാം കറന്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രിസ് ജോര്‍ദാന്‍ (7), ഡേവിഡ് വില്ലി (0) പുറത്താവാതെ നിന്നു.

മുഷ്താഖ് അലി: സെഞ്ചുറിയുമായി റുതുരാജ്, ബൗളിംഗില്‍ തിളങ്ങി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, വിക്കറ്റില്ലാതെ ഉമ്രാന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പുമായി സഞ്ജു സാംസണ്‍ നാട്ടിലെത്തി തിരിച്ചെത്തി; തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വീകരണം
സഞ്ജുവിന്റെ മൂന്ന് അര്‍ധ സെഞ്ചുറിയില്‍ ദുല്‍ഖറും അനുപമയും വീണു; കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളി