മുഷ്താഖ് അലി: സെഞ്ചുറിയുമായി റുതുരാജ്, ബൗളിംഗില്‍ തിളങ്ങി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, വിക്കറ്റില്ലാതെ ഉമ്രാന്‍

Published : Oct 12, 2022, 05:48 PM IST
മുഷ്താഖ് അലി: സെഞ്ചുറിയുമായി റുതുരാജ്, ബൗളിംഗില്‍ തിളങ്ങി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, വിക്കറ്റില്ലാതെ ഉമ്രാന്‍

Synopsis

ഈ സീസണില്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കൂടുമാറിയ അര്‍ജ്ജനന്‍ ടെന്‍ഡുല്‍ക്കര്‍ ബൗളിംഗില്‍ കരുത്തുകാട്ടി. മണിപ്പൂരിനെതിരായ മത്സരത്തില്‍  നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അര്‍ജുന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മൊഹാലി: ഇന്ത്യന്‍ കുപ്പായത്തില്‍ തിളങ്ങാനാനാതിരുന്ന റുതുരാജ് ഗെയ്‌ക്‌വാദിന് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ സെഞ്ചുറി. സര്‍വീസസിനെതിരെ മഹാരാഷ്ട്രക്കായി 65 പന്തില്‍ 112 റണ്‍സടിച്ചാണ് റുതുരാജ് വീണ്ടും ഫോമിലായത്. എന്നാല്‍ റുതുരാജിന്‍റെ സെഞ്ചുറിക്കും മഹാരാഷ്ട്രയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ടര റുതുരാജിന്‍റെ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സടിച്ചപ്പോള്‍ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സര്‍വീസസ് ലക്ഷ്യത്തിലെത്തി. 38 പന്തില്‍ 59 റണ്‍സെടുത്ത രാഹുല്‍ സിംഗ്, 31 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന അമിത് പച്ചാര എന്നിവരാണ് സര്‍വീസസിനായി തിളങ്ങിയത്.

കരുത്തുകാട്ടി അര്‍ജ്ജുന്‍

ഈ സീസണില്‍ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് കൂടുമാറിയ അര്‍ജ്ജനന്‍ ടെന്‍ഡുല്‍ക്കര്‍ ബൗളിംഗില്‍ കരുത്തുകാട്ടി. മണിപ്പൂരിനെതിരായ മത്സരത്തില്‍  നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അര്‍ജുന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മണിപ്പൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗോവ ലക്ഷ്യം അടിച്ചെടുത്തു. 44 പന്തില്‍ 69 റണ്‍സെടുത്ത സിദ്ദേശ് ലാഡ് ആണ് ഗോവയുടെ ടോപ് സ്കോറര്‍. ഇന്നലെ ആദ്യ മത്സരത്തില്‍ അര്‍ജ്ജുന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.

ക്യാച്ച് ശ്രമത്തിനിടെ തലയടിച്ചുവീണ് ഡേവിഡ് വാര്‍ണര്‍; ആശങ്കയിലായി ക്രിക്കറ്റ് ലോകം, ഒടുവില്‍ ആശ്വാസം

ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ച് തിലക് വര്‍മ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാവി താരമായ തിലക് വര്‍മ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തില്‍ ഹൈദരാബാദ് പുതുച്ചേരിയെ നാലു റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സടിച്ചപ്പോള്‍ പുതുച്ചേരിക്ക് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തിലക് വര്‍മ 41 പന്തില്‍ 57 റണ്‍സടിച്ചപ്പോള്‍ മിക്കിള്‍ ജയ്‌സ്വാള്‍ 25 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇയാളെ ടീമിലെടുത്തൂടേ; ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മത്സരത്തിനിടെ ഗാലറിയില്‍ തക‍ര്‍പ്പന്‍ ക്യാച്ച്- വീഡിയോ

വിക്കറ്റില്ലാതെ ഉമ്രാന്‍

അരുണാചല്‍ പ്രദേശിനെതിരെ ജമ്മു കശ്മീര്‍ 173 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ നെറ്റ് ബൗളറായ ഉമ്രാന്‍ മാലിക്കിന് വിക്കറ്റൊന്നും േനേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സടിച്ചപ്പോള്‍ അരുണാചല്‍ 15.4 ഓവറില്‍ 65ന് പുറത്തായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആബിദ് മുഷ്താഖും വിവാരന്ത് ശര്‍മയും ജമ്മു കശ്മീരിനായി തിളങ്ങിയപ്പോള്‍ രണ്ടോവര്‍ എറിഞ്ഞ ഉമ്രാന്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര