ആഷസില്‍ ഇംഗ്ലണ്ടിന് ടോസ്; രണ്ട് മാറ്റങ്ങളോടെ ഓസ്‌ട്രേലിയ

By Web TeamFirst Published Aug 22, 2019, 4:34 PM IST
Highlights

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മഴ കാരണം മത്സരം തുടങ്ങാനായിട്ടില്ല.

ലീഡ്‌സ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മഴ കാരണം മത്സരം തുടങ്ങാനായിട്ടില്ല. രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഓസീസ് രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഓപ്പണര്‍ കാമറൂണ്‍ ബെന്‍ക്രോഫ്റ്റിന് പകരം മാര്‍കസ് ഹാരിസ് ടീമിലിടം നേടി. 

രണ്ടാം ടെസ്റ്റില്‍ വിശ്രമത്തിലായിരുന്ന പേസര്‍ ജയിംസ് പാറ്റിന്‍സണ്‍ ടീമില്‍ തിരിച്ചെത്തി. പീറ്റര്‍ സിഡിലാണ് പുറത്തായത്. സ്റ്റീവ് സ്മിത്ത് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിന് ശേഷം പിന്മാറിയിരുന്നു. അദ്ദേഹത്തിന് പകരം മര്‍നസ് ലബുഷാഗ്നെയാണ് രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. പകരകാരനായെത്തി അര്‍ധ സെഞ്ചുറി നേടിയ ലബുഷാഗ്നെ സ്ഥാനം നിലനിര്‍ത്തി.

ഓസ്‌ട്രേലിയ പ്ലയിങ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷാഗ്നെ, ട്രാവിഡ് ഹെഡ്, മാത്യൂ വെയ്ഡ്, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), ജയിംസ് പാറ്റിന്‍സണ്‍, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയേണ്‍, ജോഷ് ഹേസല്‍വുഡ്. 

ഇംഗ്ലണ്ട് പ്ലയിങ് ഇലവന്‍: റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ ഡെന്‍ലി, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.

click me!