
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ ഇലവനില്‍ നിന്ന് ഇന്ത്യ ഒരു മാറ്റം വരുത്തി. പരിക്കേറ്റ് ഷാര്‍ദുല്‍ താക്കൂറിന് പകരം ഇശാന്ത് ശര്‍മ ടീമിലെത്തി. ഇംഗ്ലണ്ട് മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്.
മൊയീന്‍ അലി, മാര്‍ക് വുഡ്, ഹസീബ് ഹമീദ് എന്നിവര്‍ ടീമിലെത്തി. ഡാനിയേല്‍ ലോറന്‍സ്, സാക് ക്രൗളി, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് പുറത്തായത്. മഴയെടുത്ത ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമിനിക് സിബ്ലി, ഹസീബ് ഹമീദ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, സാം കറന്‍, ഒല്ലി റോബിന്‍സണ്‍, മാര്‍ക് വുഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!