'താങ്കളുടെ വാക്കുകള്‍ എന്നും മനസിലുണ്ടാവും'; സച്ചിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ച് മീരഭായ് ചാനു

Published : Aug 12, 2021, 02:07 PM IST
'താങ്കളുടെ വാക്കുകള്‍ എന്നും മനസിലുണ്ടാവും'; സച്ചിനെ വീട്ടില്‍ പോയി സന്ദര്‍ശിച്ച് മീരഭായ് ചാനു

Synopsis

മുംബൈയില്‍ സച്ചിന്റെ വീട്ടിലെത്തിയാണ് ചാനു തന്റെ കടപ്പാട് അറിയിച്ചത്. ടോക്യോ ഒളിംപിക്‌സില്‍ ചാനു വെള്ളി നേടിയിരുന്നു. തനിക്ക് കിട്ടിയ മെഡല്‍ ചാനു സച്ചിനെ കാണിക്കുന്നുമുണ്ട്.

ദില്ലി: പ്രചോദനങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് നന്ദി പറഞ്ഞ് ഇന്ത്യയുടെ ഭാരോദ്വഹനതാരം മീരഭായ് ചാനു. മുംബൈയില്‍ സച്ചിന്റെ വീട്ടിലെത്തിയാണ് ചാനു തന്റെ കടപ്പാട് അറിയിച്ചത്. ടോക്യോ ഒളിംപിക്‌സില്‍ ചാനു വെള്ളി നേടിയിരുന്നു. തനിക്ക് കിട്ടിയ മെഡല്‍ ചാനു സച്ചിനെ കാണിക്കുന്നുമുണ്ട്.

ചാനു ട്വിറ്ററില്‍ കുറിച്ചിട്ടതിങ്ങനെ.. ''സച്ചിനെ നേരിട്ട് കാണാനായതില്‍ സന്തോഷം. അദ്ദേഹം നല്‍കിയ വാക്കുകളും പ്രചോദനവും എപ്പോഴും എന്റെ മനസിലുണ്ടായിരിക്കും.'' ചാനു കുറിച്ചിട്ടു. ചാനുവിന്റെ ട്വീറ്റ് സച്ചിന്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. സച്ചിന്‍ കുറിച്ചിട്ടതിങ്ങനെ... ''താങ്കളെ പോലും ഞാനും നേരില്‍ കാണാനായതില്‍ സന്തോഷിക്കുന്നു. മണിപ്പൂരില്‍ നിന്ന് ടോക്യോ വരെയുള്ള നിങ്ങളുടെ ഐതിഹാസിക യാത്രയെ കുറിച്ച് മനസിലാക്കാനായതില്‍ സന്തോഷം. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാനാവട്ടെ.'' സച്ചിന്‍ കുറിച്ചിട്ടു. 

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലായിരുന്നു ചാനുവിന്റേത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിംപിക് ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന താരമാണ് ചാനു. 2000ത്തിലെ സിഡ്‌നി ഒളിംപിക്‌സിലാണ് മല്ലേശ്വരി വെങ്കലം നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം