അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; ന്യൂസിലന്‍ഡ് വീണു, പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Published : Feb 27, 2026, 10:44 PM IST
England Team

Synopsis

തോറ്റെങ്കിലും ന്യൂസിലന്‍ഡിന് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിന്‍ഡിന്‍റെ(+1.390) നെറ്റ് റണ്‍റേറ്റ് മറികടക്കാനാവു.

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ സെമി പ്രതീക്ഷകള്‍ക്ക് പുതുജീവനേല്‍കി ന്യൂസിലന്‍ഡിനെ ആവേശപ്പോരില്‍ മറികടന്ന് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. നാലു വിക്കറ്റ് കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 43 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ന്യൂസിലന്‍ഡ് വിജയം ഉറപ്പിച്ചിരിക്കെ റെഹാന്‍ അഹമ്മദും വില്‍ ജാക്സും തകര്‍ത്തടിച്ച് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സെടുത്ത റെഹാൻ അഹമ്മദും ജാക്സും ചേര്‍ന്ന് മിച്ചല്‍ സാന്‍റ്നര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 16 റണ്‍സടിച്ചു. മാറ്റ് ഹെന്‍റി എറിഞ്ഞ അവസാന ഓവറില്‍ 5 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിളെടുത്ത ജാക്സും അഹമ്മദും മൂന്നാം പന്തില്‍ ലെഗ് ബൈ ബൗണ്ടറിയിലൂടെ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(2) ജോസ് ബട്‌ലറെയും (0)തുടക്കത്തിലെ നഷ്ടമായ ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്(26), ജേക്കബ ബെഥേല്‍(21), ടോം ബാന്‍റണ്‍(33), സാം കറന്‍(24) വില്‍ ജാക്സ്(18 പന്തില്‍ 32*), റെഹാന്‍ അഹമ്മദ്(7 പന്തില്‍ 19*) എന്നിവരുടെ ഇന്നിംഗ്ലുകളാണ് കരുത്തായത്. പതിനേഴാം ഓവറില്‍ 117-6ലേക്ക് കൂപ്പുകുത്തിയശേഷമായിരുന്നു ഇംഗ്ലണ്ടിന്‍റെ തിരിച്ചുവരവ്.

സ്പിന്‍ പിച്ചില്‍ നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ടിം സൈഫര്‍ട്ട്(35), ഫിൻ അലന്‍(29), ഗ്ലെന്‍ ഫിലിപ്സ്(39), മാര്‍ക് ചാപ്മാന്‍(15)എന്നിവരുടെ ഇന്നിംഗ്സുകളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. തോറ്റെങ്കിലും ന്യൂസിലന്‍ഡിന് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിന്‍ഡിന്‍റെ(+1.390) നെറ്റ് റണ്‍റേറ്റ് മറികടക്കാനാവു. അതേസമയം ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ സെമിയില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരെ സെമിയില്‍ നേരിടാം. ഇന്ത്യ-വിന്‍ഡീസ് മത്സര വിജയികളായിരിക്കും ഇംഗ്ലണ്ടിന്‍റെ സെമിയിലെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാടിന്‍റെ മുഖച്ഛായ മാറ്റാൻ കെസിഎ സ്പോർട്സ് ഹബ്ബ്; നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി എം ബി രാജേഷ്
ഐപിഎൽ തുടങ്ങുന്നത് 2 ദിവസം നീട്ടി, തുടക്കം മാർച്ച് 28ന്; ഫൈനൽ മെയ് 31ന്, ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ മാറ്റിയേക്കും