
ചെന്നൈ: ടി20 ലോകകപ്പില്‍ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന്' പുറത്തായി നാണക്കേടിന്‍റെ റെക്കോർഡിട്ടപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും തന്നെ ചേര്‍ത്തുപിടിച്ചുവെന്ന് തുറന്നു പറഞ്ഞ് അഭിഷേക് ശര്‍മ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 55 റൺസുമായി ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്റ് തനിക്ക് നൽകിയ ആത്മവിശ്വാസത്തെക്കുറിച്ച് അഭിഷേക് ബിസിസിഐ ടിവിയോട് മനസുതുറന്നത്.
തുടക്കം ഞാൻ ആഗ്രഹിച്ചതുപോലെ ആയിരുന്നില്ല. ലോകകപ്പ് പോലെ വലിയൊരു വേദിയിൽ രാജ്യത്തിനായി ആദ്യമായി കളിക്കുമ്പോൾ മികച്ച തുടക്കം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ രണ്ട് ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നത് വലിയ തിരിച്ചടിയായി. പക്ഷേ, ആ സമയത്തും കോച്ചും ക്യാപ്റ്റനും തനിക്ക് തന്ന പിന്തുണ വലുതാണെന്ന് അഭിഷേക് പറഞ്ഞു.
നീ ഇനിയൊരു തവണ കൂടി പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും നീ തന്നെ ഓപ്പണറായി കളിക്കും. ടീമിനെ ജയിപ്പിക്കാൻ നിനക്ക് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നായിരുന്നു തുടര്‍ച്ചായി മൂന്ന് ഡക്ക് അടിച്ചപ്പോള്‍ ക്യാപ്റ്റനും കോച്ചും എന്നോട് പറഞ്ഞത്. ഇതൊരു ടീം മാത്രമല്ല, ഒരു കുടുംബം പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ താരങ്ങളും പരിശീലകരും ഞാൻ നന്നായി കളിക്കണമെന്ന് ആഗ്രഹിച്ചു. ആ ഒരു പിന്തുണയാണ് എനിക്ക് വേണ്ടിയിരുന്നത്-അഭിഷേക് കൂട്ടിച്ചേർത്തു.
സമീകാലത്തൊന്നും മറ്റൊരു യുവതാരത്തിനും ഇന്ത്യൻ ടീം മാനേജ്മെന്‍റില്‍ നിന്ന് ഇത്തരമൊരു പിന്തുണ ലഭിച്ചിട്ടണ്ടാകില്ല. ഫോമിലായാല്‍ തന്‍റേതേയാ ദിവസം ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള മികവാണ് അഭിഷേകിനെ പിന്തുണക്കാന്‍ ടീം മാനേജ്മെന്‍റിനെ പ്രേരിപ്പിക്കുന്നത്. സിംബാബ്‌വെക്കെതിരായ അർധ സെഞ്ച്വറിയിലൂടെ മോശം ഫോം മറികടന്ന അഭിഷേക് ശർമ്മ. ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ മുന്നേറ്റത്തിലും നിര്‍ണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!