
ചെന്നൈ: ഇന്ത്യൻ താരം തിലക് വർമ തുടർച്ചയായി അവസരങ്ങൾ നഷ്ടമാക്കുന്നതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ 9 പന്തിൽ 11 റൺസ് മാത്രം നേടി തിലക് വീണ്ടും നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് ശ്രീകാന്ത് തുറന്നടിച്ചത്.
ആർസിബിയെ നയിച്ച് കിരീടം സമ്മാനിച്ച രജത് പടിദാറിന് ടി20 അരങ്ങേറ്റത്തിന് അവസരം നൽകാതെ തിലകിനെ പിന്തുണക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു. അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലും തിലകിന്‍റെ പ്രകടനം മോശമായിരുന്നുവെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. തിലക് വീണ്ടും 9 പന്തുകളില്‍ 8 റണ്‍സെടുത്തു. ടി20ക്ക് അനുയോജ്യമായ രീതിയിൽ വേഗത്തിൽ റൺസുയർത്താൻ അവന് സാധിക്കുന്നില്ല.
എവിടെയാണ് അവന്‍റെ പ്രകടനത്തില്‍ സ്ഥിരതയുള്ളത്. വല്ലപ്പോഴും ഒരു ഇന്നിംഗ്സ് കളിച്ചതുകൊണ്ട് കാര്യമില്ല. രജത് പാടിദാറുമായി താരതമ്യം ചെയ്താൽ തിലക് ഏറെ പിന്നിലാണ്. ടീമിന് മികച്ചൊരു ടി20 ഇന്നിംഗ്സ് വേണമെങ്കിൽ പാടിദാറിന് അവസരം നൽകണം. യാഷ് താക്കൂര്‍ അടക്കമുള്ള താരങ്ങള്‍ക്ക് അവസരം നല്‍കിയില്ലെ, ഇനിയെങ്കിലം പാടിദാിന് ഒരവസരം നൽകൂവെന്നും ശ്രീകാന്ത് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ പോലുള്ള ടീമുകളുമായി വെവ്വേറെ ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കുന്നതിലും നല്ലത് മൂന്ന് രാജ്യങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരകള്‍ സംഘടിപ്പിക്കുന്നതാണെന്ന് ശ്രീകാന്ത് പറഞ്ഞു. ഇത് മത്സരങ്ങളുടെ ആവേശം കൂട്ടുമെന്നും ഐ.സി.സി ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!