കോലിക്കെതിരെ പന്തെറിയുക അല്ലെങ്കില്‍ ബൂമ്രയെ നേരിടുക; രസകരമായ മറുപടിയുമായി എല്ലിസ് പെറി

By Web TeamFirst Published May 4, 2020, 5:35 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ പന്തെറിയുക അല്ലെങ്കില്‍ പേസര്‍ ജസപ്രീത് ബൂമ്രയ്‌ക്കെതിരെ ബാറ്റ് ചെയ്യുക. ഇതില്‍ ഏത് തിരഞ്ഞെടുക്കും എന്നതായിരുന്നു ചോദ്യം.

മെല്‍ബണ്‍: വനിതാ ക്രിക്കറ്റിലെ ലക്ഷണമൊത്ത ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറി. ഏകദിനത്തില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമതും ട്വന്റി20യില്‍ രണ്ടാമതുമാണ് പെറി. ഇന്ന് ഒരു കടുത്ത ചോദ്യത്തിന് ഉത്തരം നല്‍കേണ്ടിവന്നു പെറിക്ക്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ പന്തെറിയുക അല്ലെങ്കില്‍ പേസര്‍ ജസപ്രീത് ബൂമ്രയ്‌ക്കെതിരെ ബാറ്റ് ചെയ്യുക. ഇതില്‍ ഏത് തിരഞ്ഞെടുക്കും എന്നതായിരുന്നു ചോദ്യം. സമൂഹമാധ്യമത്തിലെ ലൈവ് സെഷനില്‍ ഇന്ത്യന്‍ ടിവി അവതാരകയായ റിഥിമ പഥക്കാണ് പെറിക്കു മുന്നില്‍ ഈ ചോദ്യമുയര്‍ത്തിയത്.

അയാളുടെ സാന്നിധ്യം ആഗ്രഹിക്കുന്നു; അദൃശ്യനാവാന്‍ പറ്റുമായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്: ചാഹല്‍

ഉത്തരം നല്‍കുന്നതിന് മുമ്പ് പെറിയൊന്ന് ആശയകുഴപ്പത്തിലായി. പിന്നീട് ഉത്തരമെത്തി... ''വിരാട് കോലിക്കെതിരെ പന്തെറിയാം...'' ഇതായിരുന്നു പെറിയുടെ മറുപടി. ബൂമ്രയെ നേരിടാന്‍ പല പുരുഷ ബാറ്റ്‌സ്മാന്മാര്‍ക്ക് പോലും അത്ര ആത്മവിശ്വാസം പോര. അപ്പോള്‍ പിന്നെ പെറിക്ക് ഈ ഉത്തരം നല്‍കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.

ഒരോവറില്‍ ആറ് റണ്‍സ് പ്രതിരോധിച്ച് നിര്‍ത്തുക അല്ലെങ്കില്‍ അവസാന ഓവറില്‍ 20 റണ്‍സ് വിജകരമായി പിന്തുടരുക. ഇതില്‍ ഏത് തെരഞ്ഞെടുക്കും എന്നായിരുന്ന മറ്റൊരു ചോദ്യം. ബാറ്റ് ചെയ്യുമെന്നും 20 റണ്‍സ് പിന്തുടരുമെന്നും പെറി വ്യക്തമാക്കി.

വിരാട് കോലിയെ വെല്ലാനാരുമില്ല; നിലപാട് വ്യക്തമാക്കി മുന്‍ പാകിസ്താന്‍ താരം

ഇക്കഴിഞ്ഞ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നേടിയ ടീമില്‍ എലിസ് പെറിയും അംഗമായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. രണ്ടു തവണ ഐസിസി വനിതാ ക്രിക്കറ്റര്‍ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ് ഇരുപത്തൊമ്പതുകാരിയായ എലിസ് പെറി. ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറില്‍ ഇതുവരെ കളിച്ചത് എട്ടു ടെസ്റ്റും 112 ഏകദിനവും 120 ട്വന്റി20 മത്സരവും. 

ടെസ്റ്റില്‍ 78.00 ശരാശരിയില്‍ 624 റണ്‍സും 31 വിക്കറ്റും നേടി. ഏകദിനത്തില്‍ 52.10 ശരാശരിയില്‍ 3022 റണ്‍സും 152 വിക്കറ്റും ട്വന്റി20യില്‍ 28.32 ശരാശരിയില്‍ 1218 റണ്‍സും 114 വിക്കറ്റും വീഴ്ത്തി.

click me!