ദില്ലി: കഴിഞ്ഞ പത്തുമാസമായിട്ട് എം എസ് ധോണി ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും പലര്‍ക്കും അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് കുറവൊന്നുമില്ല. ഡ്രസിങ് റൂമില്‍ സഹതാരങ്ങളോട് അടുത്ത് ഇടപഴകുന്ന പ്രകൃതമായിരുന്നു ധോണിയുടേത്. ധോണിയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെണ്ട് അടുത്തിടെ യൂസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വ്യക്തമാക്കിയിരുന്നു. ഒരിക്കല്‍കൂടി ധോണിയുണ്ടാക്കിയ വിടവിനെ കുറിച്ച് സംസാരിക്കുകയാണ് ചാഹല്‍.

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയാണോ രോഹിത്താണോ കേമന്‍..? മറുപടിയുമായി ഗംഭീര്‍

ധോണിയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപോവാറുണ്ടെന്ന് ചാഹല്‍ പറഞ്ഞു. താരം തുടര്‍ന്നു... ''ധോണിയെ കാണാന്‍ റാഞ്ചിയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നാറുണ്ട്. അദൃശ്യനാവാന്‍ പറ്റുമായിരുന്നെങ്കില്‍ അദ്ദേഹത്തിനടുത്ത് പറന്നെത്തുമായിരുന്നു. വിമാനം പറന്നുതുടങ്ങിയാല്‍ ഉടന്‍ റാഞ്ചിയിലെത്തും. 24 മണിക്കൂറും തന്റെ ഇന്‍സ്റ്റഗ്രാം ധോണിയുടെ ആരാധകര്‍ക്കായി തുറന്നുവെക്കും. വിക്കറ്റിന് പിന്നില്‍ നിന്നും ടില്ലി എന്ന് നീട്ടിവിളിക്കുന്നത് കേള്‍ക്കാന്‍ ഞാനിപ്പോഴും മോഹിക്കുന്നു.'' ചാഹല്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു.  

വിരാട് കോലിയെ വെല്ലാനാരുമില്ല; നിലപാട് വ്യക്തമാക്കി മുന്‍ പാകിസ്താന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചാഹലിന്റെ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരിലൊരാള്‍ കൂടിയാണ് ധോണി. വിക്കറ്റിനുപിന്നില്‍ ധോണിയുണ്ടെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. സ്പിന്നര്‍മാരുമായി ധോണിക്കുള്ള കെമിസ്ട്രിയും ഇന്ത്യന്‍ വിജയങ്ങള്‍ക്ക് നിര്‍ണായകമായിട്ടുണ്ട്. ധോണി ക്യാപ്റ്റനായിരിക്കുമ്പോഴാണ് ചാഹല്‍ 2016ല്‍ ടി20യിലൂടെ അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ഇതുവരെയായി 52 ഏകദിന മത്സരങ്ങളും 42 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചു.