സ്വപ്‌ന തുടക്കം; മിന്നു മണി മിന്നിത്തിളങ്ങിയെന്ന് ആരാധകര്‍, പ്രശംസാപ്രവാഹം

Published : Jul 09, 2023, 03:34 PM ISTUpdated : Jul 09, 2023, 03:43 PM IST
സ്വപ്‌ന തുടക്കം; മിന്നു മണി മിന്നിത്തിളങ്ങിയെന്ന് ആരാധകര്‍, പ്രശംസാപ്രവാഹം

Synopsis

സഞ്ജു സാംസണിനൊപ്പം, അല്ലേൽ അതിനേക്കാൾ ആഘോഷിക്കപ്പെടേണ്ട താരമാണ് മിന്നു മാണി എന്ന് ഒരു ആരാധകന്‍റെ കമന്‍റ് 

ധാക്ക: സ്വപ്‌ന തുടക്കം, രാജ്യാന്തര ക്രിക്കറ്റിലേക്ക് ഒരു മലയാളി താരം ഇതിലും മികച്ച രീതിയില്‍ വരവറിയിച്ചിട്ടുണ്ടോ? മലയാളി താരമെന്നല്ല, ലോക താരങ്ങളില്‍ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളിലൊന്നാണിത്. ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ ആദ്യ ട്വന്‍റി 20യില്‍ തന്‍റെ നാലാം പന്തില്‍ തന്നെ വിക്കറ്റുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ഭാവി താരമായി അവതരിക്കുകയായിരുന്നു മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ആദ്യ മൂന്ന് പന്തുകളിലും ബൗണ്ടറി വഴങ്ങിയ ശേഷം നാലാം ബോളില്‍ വിക്കറ്റുമായി തിരിച്ചെത്തുകയായിരുന്നു താരം. കന്നി വിക്കറ്റിന് പിന്നാലെ മലയാളി മിന്നുവിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍. 

അരങ്ങേറ്റ മത്സരത്തില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിന്നു മണി ഇന്ത്യന്‍ ബൗളിംഗ് ഗംഭീരമാക്കിയപ്പോള്‍ ഒന്നാം ട്വന്‍റി 20യില്‍ ബംഗ്ലാ വനിതകള്‍ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 114 റണ്‍സേ നേടാനായുള്ളൂ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ഓപ്പണിംഗ് വിക്കറ്റില്‍ 4.4 ഓവറില്‍ 27 റണ്‍സ് ചേര്‍ത്ത സഖ്യം പൊളിച്ചാണ് മിന്നു മണി ഇന്ത്യക്കായി ആദ്യ ബ്രേക്ക് ത്രൂ നേടിയത്. 13 പന്തില്‍ 17 റണ്‍സ് പേരിലാക്കിയ ഷമീമ സുല്‍ത്താനയെ പറഞ്ഞയക്കുകയായിരുന്നു.  ഡീപ് സ്‌ക്വയര്‍ ലെഗില്‍ ജെമീമ റോഡ്രിഗസിനായിരുന്നു ക്യാച്ച്. 28 പന്തില്‍ പുറത്താവാതെ 28 റണ്‍സ് നേടിയ ഷോര്‍ന അക്‌തറാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താന 2 റണ്ണില്‍ മടങ്ങി. മിന്നുവിന് പുറമെ പൂജ വസ്‌ത്രകറും ഷെഫാലി വര്‍മയും ഓരോ വിക്കറ്റ് നേടി. രണ്ട് താരങ്ങള്‍ റണ്ണൗട്ടായി. തന്‍റെ മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു മണി ഒരു വിക്കറ്റ് നേടിയത്. 

ഓള്‍റൗണ്ടറാണ് വയനാട് സ്വദേശിനിയായ മിന്നു മണി. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായിരുന്നു. 30 ലക്ഷത്തിനാണ് മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് പാളയത്തിലെത്തിച്ചത്. ഇന്ത്യന്‍ എ ടീമിന്‍റെ നീലക്കുപ്പായത്തിലും മിന്നു ഇടം പിടിച്ചിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അരങ്ങേറാന്‍ അവസരം കിട്ടി. ബംഗ്ലാദേശ് പര്യടനത്തിലെ ട്വന്‍റി 20 ടീമില്‍ മാത്രമാണ് മിന്നുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ബൗളിംഗില്‍ മികവ് കാട്ടി മിന്നു ആരാധകരുടെ പ്രതീക്ഷ കാത്തിരിക്കുകയാണ്. 

Read more: മിന്നി മിന്നു മണി; അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്! വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം