
ദില്ലി: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയെ അലട്ടുന്ന പ്രധാന തലവേദനയാണ് വിക്കറ്റ് കീപ്പിങ്. ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ ഭാവിയെ കുറിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. പകരകരനായി ടീമിലെത്തിയ ഋഷഭ് പന്തിന് ധോണിയുടെ നിഴല്‍ പോലും ആവാന്‍ കഴിയുന്നില്ല. ബാറ്റിങ്ങില്‍ സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടക്കുന്നുവെന്നത് മാത്രമല്ല, കീപ്പിങ്ങിലും പന്തിനെ കുറിച്ച് അത്രനല്ല അഭിപ്രായമല്ല.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ തെറ്റായി റിവ്യൂ വിളിച്ചതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു. പരിഹാസവുമായി ആരാധകരെത്തി. കൂടെ, ധോണിക്ക് പകരക്കാരനില്ലെന്നും അദ്ദേഹത്തെ തിരികെ വിളിക്കമെന്നും ആരാധകരുടെ ആവശ്യങ്ങളെത്തി. അത്തരത്തില്‍ നിരവധി ആരാധകരാണ് ട്വീറ്റുമായെത്തിരിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!