
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരക്രമം പ്രഖ്യാപിച്ചതോടെ ഇന്ത്യ-പാക് പോരാട്ടത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. സൂപ്പർ 12ൽ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ബി പോരാട്ടത്തിലെ വിജയികൾ, ഗ്രൂപ്പ് എ പോരാട്ടത്തിലെ വിജയികൾ എന്നീ ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലുള്ളത്.
ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ മത്സരിക്കുന്നത്. അവസാനം മത്സരിച്ചതാവട്ടെ 2019ലെ ഏകദിന ലോകകപ്പിലും. രണ്ട് വർഷത്തിനുശേഷം നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പാക് നായകൻ ബാബർ അസമും തമ്മിലുള്ള പോരാട്ടമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബാബർ അസം ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ടി20 റാങ്കിംഗിലാകട്ടെ കോലി അഞ്ചാമതും ബാബർ മൂന്നാമതുമാണ്. അതുകൊണ്ടുതന്നെ ഇരു ബാറ്റ്സ്മാൻമാരുടെയും ക്ലാസ് അളക്കുന്ന പോരാട്ടമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഏകിദന, ടി20 ലോകകപ്പുകളിൽ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഐസിസി ടൂർണമെന്റിൽ ചാമ്പ്യൻസ് ട്രോഫിയിൽ മാത്രമാണ് പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ജയം നേടിയിട്ടുളളത്. അതുകൊണ്ടുതന്നെ ടി20 ലോകകപ്പ് മത്സരക്രമം പുറത്തുവന്നതോടെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് ആവേശത്തോടെയാണ് ആരാധകർ പ്രതികരിച്ചത്.
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!