
ദില്ലി: ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കന്‍ താരം എയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ രൂക്ഷവിമര്‍ശനം. നിയമപരമായി ഷാക്കിബിന്‍റെ നടപടി ശരിയാണെങ്കിലും മാന്യന്‍മാരുടെ കളിയായ ക്രിക്കറ്റില്‍ ഇത് ഒട്ടും മാന്യതക്ക് ചേരാത്ത നടപടിയായി പോയെന്നാണ് ആരാധകര്‍ പറയുന്നത്. ഷെയിം ഓണ്‍ യു ഷാക്കിബ് എന്ന ഹാഷ് ടാഗോടെയാണ് ആരാധകര്‍ ബംഗ്ലാദേശ് നായകനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്.
സദീര സമരവിക്രമ പുറത്തായശേഷം ക്രീസിലെത്താന്‍ താമസിച്ച ഏയ്ഞ്ചലോ മാത്യൂസ് ആദ്യ പന്ത് നേരിടാന്‍ തയാറെടുക്കന്നതിനിടെയാണ് ഹെല്‍മെറ്റിന്‍റെ പൊട്ടിയ സ്ട്രാപ്പ് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി പുതിയ ഹെല്‍മെറ്റ് കൊണ്ടുവരാന്‍ മാത്യൂസ് ആവശ്യപ്പെട്ടു. ഷാക്കിബ് എറിഞ്ഞ ലങ്കന്‍ ഇന്നിംഗ്സിലെ 25-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. മാത്യൂസ് ഹെല്‍മെറ്റ് ശരിയാക്കുന്ന നേരമത്രയും അക്ഷമനായി നിന്ന ഷാക്കിബ് ഒടുവില്‍ അമ്പയറോട് സംസാരിച്ച് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു.
ഇതിനിടെ മാത്യൂസിന്‍റെ ഹെല്‍മെറ്റുമായി ലങ്കന്‍ താരം ഗ്രൗണ്ടിലെത്തിയിരുന്നു. എന്നാല്‍ ഷാക്കിബ് ടൈം ഔട്ട് അപ്പീല്‍ ചെയ്തതിനാല്‍ ഔട്ട് വിളിക്കുകയല്ലാതെ അമ്പയര്‍ക്ക് മറ്റ് വഴിയില്ലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലാവാതിരുന്ന മാത്യൂസ് ഷാക്കിബുമായി തര്‍ക്കിച്ചശേഷം ക്രീസില്‍ നിന്ന് മടങ്ങി. തിരിച്ചുകയറും വഴി ഹെല്‍മെറ്റ് ബൗണ്ടറി ലൈനിന് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് മാത്യൂസ് കയറിപ്പോയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ പന്ത് നേരിടാന്‍ വൈകിയതിന്റെ (Timed Out) പേരില്‍ ഒരു ബാറ്റര്‍ പുറത്താവുന്നത്.
'ശുഭ്മാന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ ഞാനല്ല, അത് മറ്റൊരു സാറ'.. തുറന്നു പറഞ്ഞ് സാറാ അലി ഖാന്‍
ഷാക്കിബിന്‍റെ നടപടി മങ്കാദിംഗിനെക്കാള്‍ നാണംകെട്ട ഏര്‍പ്പാടായിപ്പോയെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ലോകകപ്പിനുള് ടീമിലില്ലാതിരുന്ന മാത്യൂസ് ക്യാപ്റ്റന്‍ ദസുന്‍ ഷനകക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ടീമിലെത്തിയത്. ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയില്‍ കണ്ണീരണിഞ്ഞ് ഡഗ് ഔട്ടിലിരിക്കുന്ന മാത്യൂസിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!