Asianet News MalayalamAsianet News Malayalam

'ശുഭ്മാന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ ഞാനല്ല, അത് മറ്റൊരു സാറ'.. തുറന്നു പറഞ്ഞ് സാറാ അലി ഖാന്‍

നിങ്ങള്‍ ചോദ്യം ചോദിച്ച സാറ തെറ്റിപ്പോയി, ലോകം മുഴുവന്‍ ഇപ്പോള്‍ തെറ്റായ സാറയുടെ പുറകിലാണ്. ആ സാറയല്ല ഈ സാറയെന്നായിരുന്നു സാറാ അലി ഖാന്‍റെ മറുപടി.

Sara Ali Khan responds to rumours with dating with Shubman Gill in Koffee with Karan
Author
First Published Nov 6, 2023, 5:31 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും ഡേറ്റിങിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശ്രീലങ്കക്കെതിരായ മത്സരത്തിന് മുമ്പ് ഇരുവരും ഒരുമിച്ച് മുംബൈയിലെ റസ്റ്റോറന്‍റില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങളും ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനായി സാറ ടെന്‍ഡുല്‍ക്കര്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെത്തിയതും വാര്‍ത്തയായിരുന്നു. ഇതിനിടെ സാറാ ടെന്‍ഡുല്‍ക്കറുമായല്ല, ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറാ അലി ഖാനുമായാണ് ശുഭ്മാന്‍ ഗില്‍ ഡേറ്റ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ശുഭ്മാന്‍ ഗില്ലുമായി ഡേറ്റ് ചെയ്യുന്ന സാറ താനല്ലെന്ന് തുറന്നു പറയുകയാണ് സാറാ അലി ഖാന്‍ ഇപ്പോള്‍.

ഹോട്സ്റ്റാറില്‍ കോഫി വിത്ത് കരണ്‍ ടോക് ഷോയുടെ ടീസറിലാണ് സാറ ഇക്കാര്യം തുറന്നു പറയുന്നത്. മുന്‍ കാമുകന്‍മാരെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റിലെ യുവസൂപ്പര്‍ താരമായ ശുഭ്മാന്‍ ഗില്ലുമായുള്ള ബന്ധത്തെക്കുറിച്ചും കരണ്‍ ജോഹര്‍ ചോദിക്കുമ്പോള്‍ നിങ്ങള്‍ ചോദ്യം ചോദിച്ച സാറ തെറ്റിപ്പോയി, ലോകം മുഴുവന്‍ ഇപ്പോള്‍ തെറ്റായ സാറയുടെ പുറകിലാണ്. ആ സാറയല്ല ഈ സാറയെന്നായിരുന്നു സാറാ അലി ഖാന്‍റെ മറുപടി.

ഡേറ്റിങ് അഭ്യൂഹങ്ങള്‍ക്കിടെ ശുഭ്മാന്‍ ഗില്ലും സാറ ടെന്‍ഡുല്‍ക്കറും വീണ്ടും ഒരുമിച്ച്, വൈറലായി-വീഡിയോ

ബോളിവുഡ് നടി അനന്യ പാണ്ഡെയും സാറാ അലി ഖാനൊപ്പം കോഫി വിത്ത് കരണില്‍ പങ്കെടുത്തിരുന്നു. ഈ മാസം ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന ടോക് ഷോയുടെ ടീസറിലാണ് സാറാ അലി ഖാന്‍ ഇക്കാര്യം തുറന്നു പറയുന്നത്. മുംബൈയില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ കാണികള്‍ ഗില്ലിന് നേരെ ഉച്ചത്തില്‍ സാറാ ബാബി കൈസാ ഹെ...ചാന്‍റുകളുയര്‍ത്തിയിരുന്നു. എന്നാല്‍ കാണികളുടെ ഉച്ചത്തിലുള്ള വിളികളോട് ഗില്‍ പ്രതികരിച്ചില്ല.

അതേസമയം ഗില്ലിന് അടുത്ത ഫീല്‍ഡ് ചെയ്യുകയായിരുന്ന വിരാട് കോലി കാണികളോട് സാറയുടെ പേരല്ല ഗില്ലിന്‍റെ പേര് ഉറക്കെ വിളിക്കാനും ആവശ്യപ്പെട്ടിരുന്നു. മത്സരത്തില്‍ ഗില്‍ 92 റണ്‍സടിച്ച് സെഞ്ചുറിക്ക് അരികെ പുറത്തായപ്പോള്‍ സാറാ ടെന്‍ഡുല്‍ക്കര്‍ നിരാശയോടെ തലകുമ്പിട്ടിരിക്കുന്ന ദൃശ്യങ്ങളും പിന്നീട് എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios