
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായതിന് പിന്നാലെ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ച് മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ. രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പിന്‍റെ ഭാഗമായി ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ ആണെങ്കിലും അത് പോസ്റ്റ് ചെയ്യാന്‍ രഹാനെ കണ്ടെത്തിയ ടൈമിംഗിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ അജിങ്ക്യാ രഹാനെ വിരാട് കോലിക്ക് കീഴില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനുമായിരുന്നു.
വിരാട് കോലിയുടെ അഭാവത്തില്‍ കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ ഇന്ത്യ ഐതിഹാസിക പരമ്പര വിജയം ആവര്‍ത്തിച്ചത് രഹാനെയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. അന്ന് ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 36 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യ നാണംകെട്ടെങ്കിലും മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ സെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച രഹാനെ ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പ്രമുഖ താരങ്ങള്‍ക്കെല്ലാം പരിക്കേറ്റതോടെ രണ്ടാം നിര താരങ്ങളെ ഉപയോഗിച്ച് പരമ്പരനേടിയ രഹാനെയുടെ ക്യാപ്റ്റനെന്ന നിലയിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു.
ഇത്തവണ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ വീണ്ടും ഓസ്ട്രേലിയയില്‍ പരമ്പര കളിക്കാന്‍ തയാറെടുക്കുകയാണ്. കഴിഞ്ഞ തവണ പരമ്പര നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച രഹാനെയും പൂജാരയും ഇന്ത്യൻ ടീമിലുണ്ടാകില്ലെന്നാണ് സൂചന.
ആഭ്യന്തര ക്രിക്കറ്റിലും ഇരുവരും മികച്ച ഫോമിലല്ല. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ബറോഡയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയപ്പോള്‍ രഹാനെ 29ഉം 12ഉം റണ്‍സ് മാത്രമാണെടുത്തത്. രഞ്ജി ട്രോഫിയില്‍ നാളെ മഹാരാഷ്ട്രയാണ് മുംബൈയുടെ രണ്ടാം മത്സരത്തിലെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!