'എടാ മോനെ പേടിച്ചുപോയോ', പുരാന്‍ 2 സിക്സ് പറത്തിയതിന് പിന്നാലെ പരിക്കേറ്റ് മടങ്ങിയ അർജ്ജുനെ ട്രോളി ആരാധകര്‍

Published : May 18, 2024, 11:32 AM ISTUpdated : May 18, 2024, 11:55 AM IST
'എടാ മോനെ പേടിച്ചുപോയോ', പുരാന്‍ 2 സിക്സ് പറത്തിയതിന് പിന്നാലെ പരിക്കേറ്റ് മടങ്ങിയ അർജ്ജുനെ ട്രോളി ആരാധകര്‍

Synopsis

ഡഗ് ഔട്ടില്‍ ചെന്നശേഷം പുരാന്‍റെ പവര്‍ ഹിറ്റിംഗ് കണ്ട് നഖം കടിച്ചിരിക്കുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത ആരാധകര്‍ ട്രോളുകളുമായി രംഗത്തെതതി.

മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ജസ്പ്രീത് ബുമ്രയില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത്. ബുമ്രക്ക് പകരം സീസണിലാദ്യമായി അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനായി പവര്‍ പ്ലേയിലെ രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ജ്ുന്‍ ടെന്‍ഡുല്‍ക്കറായിരുന്നു.

തന്‍റെ മൂന്നാം പന്തില്‍ തന്നെ മാര്‍ക്കസ് സ്റ്റോയ്നിസിനെ അര്‍ജ്ജുന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും റിവ്യു എടുത്ത സ്റ്റോയ്നിസ് ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം തിരുത്തി രക്ഷപ്പെട്ടു. ആദ്യ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ അര്‍ജ്ജുന്‍ ആക്രമണോത്സുക ബൗളിംഗായിരുന്നു കാഴ്ചവെച്ചത്. പവര്‍ പ്ലേയിലെ അഞ്ചാം ഓവറും അര്‍ജ്ജുനാണ് എറിഞ്ഞത്. ആദ്യ പന്ത് തന്നെ  സ്റ്റോയ്നിസ് ബൗണ്ടറി കടത്തിയിട്ടും ആ ഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് അര്‍ജ്ജുന്‍ വിട്ടു കൊടുത്തത്. എന്നാല്‍ പിന്നീട് അര്‍ജ്ജുന് മുുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പന്ത് നല്‍കിയില്ല.

ഭാര്യാപിതാവിനൊപ്പം ഇനി ഞാനും 'ശര്‍മാജിയുടെ മകന്' വേണ്ടി കൈയടിക്കും, മുംബൈയെ വീഴ്ത്തിയശേഷം കെ എല്‍ രാഹുല്‍

ലഖ്നൗവിനായി പിന്നീട് നിക്കോളാസ് പുരാന്‍ തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെയാണ് രണ്ടോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയ അര്‍ജ്ജുനെ പതിനഞ്ചാം ഓവര്‍ എറിയാനായി ഹാര്‍ദ്ദിക് തിരിച്ചുവിളിക്കുന്നത്. അതിന് തൊട്ട് മുമ്പ് ഹാര്‍ദ്ദിക്കിനെതിരെ രണ്ട് സിക്സുകള്‍ പുരാന്‍ പറത്തിയിരുന്നു. പതിനഞ്ചാം ഓവറിലെ ആദ്യ പന്ത് സ്ലോ ഫുള്‍ടോസ് എറിഞ്ഞ അര്‍ജ്ജുനെ പുരാന്‍ അനായാസം സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സ് പറത്തി. അടുത്ത പന്തും ഫുള്‍ടോസായിരുന്നു. ആദ്യ പന്തുപോലെ അടുത്ത പന്തും സ്ക്വയര്‍ ലെഗ്ഗിലേക്ക് പുരാന്‍ സിക്സ് പറത്തിയതിന് പിന്നാലെ പേശിവലിവ് കാരണം അര്‍ജ്ജുന്‍ ഡഗ്ഗ് ഔട്ടിലേക്ക് മടങ്ങി.

പിന്നീട് നമാന്‍ ധിറാണ് ആ ഓവറിലെ നാലു പന്തുകള്‍ എറിഞ്ഞത്. ആ നാലു പന്തുകളില്‍ രണ്ട് സിക്സും ഒരു ഫോറും കൂടി പറത്തി ലഖ്നൗ 29 റണ്‍സടിക്കുകയും ചെയ്തു. ഡഗ് ഔട്ടില്‍ ചെന്നശേഷം പുരാന്‍റെ പവര്‍ ഹിറ്റിംഗ് കണ്ട് നഖം കടിച്ചിരിക്കുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍