ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്ന രാഹുലിനെ പിന്തള്ളി റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ലോകകപ്പ് ടീമിലെത്തിയത്.
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വിയോടെ സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ ജയിച്ചിട്ടും പ്ലേ ഓഫിലെത്താനുള്ള വാതില്‍ തുറക്കാനായില്ലെന്ന നിരാശയിലാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. മുംബൈക്കായി രോഹിത് ശര്‍മയും ലഖ്നൗവിനായി കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികളുമായി തിളങ്ങിയിരുന്നു.
മുംബൈക്കെതിരായ മത്സരം ജയിച്ചശേഷം അവതാരകന്‍ ഹര്‍ഷ ഭോഗ്‌ലെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടമായതിനെക്കുറിച്ചും ടി20 ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും രാഹുലിനോട് ചോദിച്ചിരുന്നു. അതിന് രാഹുല്‍ പറഞ്ഞ മറുപടിയായിരുന്നു ശ്രദ്ധേയം. ഐപിഎല്‍ കഴിഞ്ഞതോടെ ഞാന്‍ ഇനി എന്‍റെ ഭാര്യപിതാവിന്‍റെ ടീമിനൊപ്പമാണ്. ഞങ്ങള്‍ രണ്ടുപേരും ശര്‍മാജിയുടെ മകനുവേണ്ടി ലോകകപ്പില്‍ കൈയടിക്കും. ഇന്ത്യയടെ മത്സരങ്ങളില്‍ ലോകമെമ്പാടുമുള്ള ആരാധകരെപ്പോലെ ഞങ്ങളും ടിവിക്ക് മുമ്പില്‍ കണ്ണും നട്ടിരിക്കുമെന്നും ലോകകപ്പ് ടീമിലെത്താൻ കഴിയാത്തതിന്‍റെ നിരാശ പങ്കുവെച്ച് രാഹുല്‍ പറഞ്ഞു.
ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ ഇന്നറിയാം; ജീവൻമരണപ്പോരില്‍ ആര്‍സിബിയുടെ എതിരാളി ചെന്നൈ
ഐപിഎല്‍ സമയത്ത് രാഹുലും ഭാര്യ ആതിയ ഷെട്ടിയുടെ പിതാവും ബോളിവുഡ് നടനുമായ സുനില്‍ ഷെട്ടിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അഭിനയിച്ച പരസ്യം സൂപ്പര്‍ ഹിറ്റായിരുന്നു. സുനില്‍ ഷെട്ടിയും രോഹിത് ശര്‍മയും ഭക്ഷണം കഴിച്ചകൊണ്ടിരിക്കെ അവിടേക്ക് വരുന്ന ലഖ്നൗ ടീം നായകനും മരുമകനുമായ രാഹുലിനെ അവഗണിച്ച് ശര്‍മാജിയുടെ മകനായ രോഹിത്തിനെ സ്നേഹിക്കുന്നതായിരുന്നു പരസ്യം.
ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്ന രാഹുലിനെ പിന്തള്ളി റിഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ലോകകപ്പ് ടീമിലെത്തിയത്. ഓപ്പണര്‍ റോളിലേക്ക് പരിഗണിച്ചിരുന്നെങ്കിലും യശസ്വി ജയ്സ്വാള്‍ ഓപ്പണറായി ടീമിലെത്തി. ഐപിഎല്ലിലെ മോശം സ്ട്രൈക്ക് റേറ്റും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും രാഹുലിന് വിലങ്ങുതടിയായി. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈെയെ 18 റണ്‍സിന് തോല്‍പിച്ചെങ്കിലും ലഖ്നൗ പ്ലേ ഓഫിലെത്താനുള്ള സാധ്യതയില്ല.
