വജ്രായുധം പുറത്തെടുക്കുമോ ബിസിസിഐ, എങ്കിൽ ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തകർന്ന് തരിപ്പണമാകും, ക്ഷമിക്കരുതെന്ന് ആരാധകർ

Published : Jan 23, 2026, 01:16 PM IST
BCCI

Synopsis

2026-ലെ ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയതിനെ തുടർന്ന്, ബംഗ്ലാദേശുമായുള്ള എല്ലാ ദ്വിരാഷ്ട്ര പരമ്പരകളില്‍ നിന്നും പിന്‍മാറാൻ ബിസിസിഐക്ക് മേൽ ആരാധകരുടെ സമ്മർദ്ദമുണ്ട്. 

മുംബൈ: ടി20 ലോകകപ്പിൽ നിന്ന് ബം​ഗ്ലാദേശ് പിന്മാറിയതിന് പിന്നാലെ ബിസിസിഐയോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുന്നു. 2026 ലെ ടി20 ലോകകപ്പ് ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ (ബിസിബി) നിലപാടിനെ തുടർന്ന് അവരുമായുള്ള എല്ലാ ഉഭയകക്ഷി ബന്ധങ്ങളും വിച്ഛേദിക്കണമെന്നാണ് ആരാധഖര്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്. 

മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന്, കളിക്കാൻ ഇന്ത്യയിലേക്ക് പോകില്ലെന്നും വേദി മാറ്റണമെന്നും അഭ്യർത്ഥിച്ച് ബിസിബി ഐസിസിക്ക് കത്ത് നൽകിയിരുന്നു. വിഷയത്തിൽ ബിസിബിയും ഐസിസിയും തമ്മിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടും, ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബിസിബി ഉറച്ചുനിന്നു. ബുധനാഴ്ച, ഐസിസി ബിസിബിയുടെ അഭ്യർത്ഥന നിരസിക്കുകയും ടൂർണമെന്റ് മുന്‍നിശ്ചപ്രകാരം നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാട് ബിസിബി വീണ്ടും ആവർത്തിച്ചു.

ഭാവിയിൽ ബംഗ്ലാദേശുമായുള്ള എല്ലാ ദ്വിരാഷ്ട്ര പരമ്പരകളും നിർത്തണമെന്ന് ആരാധകർ ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇപ്പോൾ, ബംഗ്ലാദേശ് ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി, ബിസിസിഐ ബംഗ്ലാദേശുമായി ഒരു ദ്വിരാഷ്ട്ര മത്സരം പോലും കളിക്കരുതെന്ന് ആരാധകര്‍ എക്‌സിൽ എഴുതി. ഇനി ഒരിക്കലും ഇന്ത്യ-ബംഗ്ലാദേശ് ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഉണ്ടാകരുത്, അവർ കഷ്ടപ്പെടട്ടെ. ഇന്ത്യയുമായുള്ള ഒരു ദ്വിരാഷ്ട്ര പരമ്പരയിലൂടെ അവർ പണം സമ്പാദിച്ചുവെന്നും ആരാധകർ കുറിച്ചു.

ഇന്ത്യയുമായുള്ള ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ നിന്ന് ബിസിബിക്ക് മറ്റ് സ്രോതസ്സുകളിൽ നിന്ന് ഒരു വർഷം മുഴുവൻ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നു. ആഗോള മത്സരക്രമത്തെ മാനിക്കാൻ വിസമ്മതിക്കുന്ന ഒരു ബോർഡിന് സാമ്പത്തികമായി ഓക്സിജൻ നൽകുന്നത് ബിസിസിഐ നിർത്തേണ്ട സമയമാണിത്. ഇനി ദ്വിരാഷ്ട്ര പര്യടനങ്ങളോ, ഹോം പരമ്പരകളോ നടത്തരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങൾ വഷളായിരുന്നു. 2025 ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും 2026 സെപ്റ്റംബറിലേക്ക് മാറ്റിവച്ചു. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ, ഈ പരമ്പരയും അനിശ്ചിതത്വത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐസിസി ടി20 ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകളില്‍ ഇന്ത്യ തന്നെ നമ്പര്‍ 1
40 ലക്ഷം തട്ടിയെന്ന് പരാതി, സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്