ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് ഗോവ; പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

Published : Jan 14, 2021, 11:08 PM IST
ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് ഗോവ; പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

Synopsis

ജയത്തോടെ 11 മത്സരങ്ങളില്‍ 18 പോയിന്റുമായി ഗോവ മൂന്നാമതെത്തി. ഇത്രയും മത്സരങ്ങളില്‍ 13 പോയിന്റുളള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗോവയുടെ ജയം. ജയത്തോടെ 11 മത്സരങ്ങളില്‍ 18 പോയിന്റുമായി ഗോവ മൂന്നാമതെത്തി. ഇത്രയും മത്സരങ്ങളില്‍ 13 പോയിന്റുളള ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്താണ്. ഒര്‍ട്ടിസ് മെന്‍ഡോസ ഇരട്ട ഗോളുകളാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. ഇവാന്‍ ഗോണ്‍സാലസാണ് മറ്റൊരു ഗോള്‍ നേടിയത്. 

19ാം മിനിറ്റില്‍ മെന്‍ഡോസയുടെ ഗോളിലൂടെ ഗോവ മുന്നിലെത്തി. ആല്‍ബെര്‍ട്ടോ നൊഗ്വേരയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. തുടര്‍ന്നും ഗോവ ആക്രമിച്ച് കളിച്ചെങ്കിലും പ്രതിരോധിച്ച് നില്‍ക്കാന്‍ ജംഷഡ്പൂരിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവ ലീഡെടുത്തു. 52ാം മിനിറ്റില്‍ മെന്‍ഡോസ വീണ്ടും ഗോവയെ മുന്നിലെത്തിക്കുകയായിരുന്നു. ഇത്തവണ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റാണ് ഗോളില്‍ കലാശിച്ചത്. 

85ാം മിനിറ്റില്‍ അലക്‌സ് മൊന്റേരിയോ ഡി ലിമ ചുവപ്പ് കാര്‍ഡുമായി പുറത്തായത് ജംഷഡ്പൂരിനെ പ്രതിസന്ധിയിലാക്കി. പത്ത് പേരുമായി ചുരുങ്ങിയതോടെ ഗോവ ഒരു ഗോള്‍ കൂടി നേടി. നൊഗ്വേരയുടെ അസിസ്റ്റാണ് ഗോളില്‍ അവസാനിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് സഞ്ജുവിന്‍റെ ജീവിതത്തിലെ ഏറ്റവും നിർണായക മത്സരം'; തിളങ്ങിയില്ലെങ്കിൽ പണി കിട്ടും, മുന്നറിയിപ്പുമായി ആകാശ് ചോപ്ര
ലോകകപ്പില്ല, കോടികളുമില്ല, ബംഗ്ലാദേശിന് പണികിട്ടി