ബെസ്സിന് അഞ്ച് വിക്കറ്റ്, ശ്രീലങ്ക തകര്‍ന്നു; ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡിലേക്ക്

By Web TeamFirst Published Jan 14, 2021, 6:17 PM IST
Highlights

ഗാലെയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 135ന് പുറത്താക്കിയ സന്ദര്‍ശകര്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡിലേക്ക്. ഗാലെയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയെ 135ന് പുറത്താക്കിയ സന്ദര്‍ശകര്‍ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 127 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ എട്ട് റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. ജോ റൂട്ട് (66), ജോണി ബെയര്‍സ്‌റ്റോ (47) എന്നിവരാണ് ക്രീസില്‍.

ഓപ്പണര്‍മാരായ സാക് ക്രൗളി (9), ഡൊമിനിക് സിബ്ലി (4) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ലസിത് എംബുല്‍ഡെനിയയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. 17 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും ബെയര്‍‌സ്റ്റോ- റൂട്ട് സഖ്യം സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ഇതുവരെ 110 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

നേരത്തെ ഡൊമിനിക് ബെസ്സിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ശ്രീലങ്കയെ തകര്‍ത്തത്. 10.1 ഓവര്‍ മാത്രം എറിഞ്ഞ സ്പിന്നര്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന് മൂന്ന് വിക്കറ്റുണ്ട്. ജാക്ക് ലീച്ച് ഒരു വിക്കറ്റ് നേടി. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. എയ്ഞ്ചലോ മാത്യൂസ് 27 റണ്‍സെടുത്ത് പുറത്തായി. 

ലാഹിരു തിരിമാനെ (4), കുശാല്‍ പെരേര (20), കുശാല്‍ മെന്‍ഡിസ് (0), നിരോഷന്‍ ഡിക്‌വെല്ല (12), ദസുന്‍ ഷനക (23), വാനിന്‍ഡു ഹസരങ്ക (19), ദില്‍വുറാന്‍ പെരേര (0), എംബുല്‍ഡെനിയ (0) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. അഷിത ഫെര്‍ണാണ്ടോ (0) പുറത്താവാതെ നിന്നു.

click me!