ഐഎസ്എല്ലില്‍ എഫ്‌സി ഗോവ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും

Published : Dec 30, 2020, 02:27 PM ISTUpdated : Dec 30, 2020, 04:54 PM IST
ഐഎസ്എല്ലില്‍ എഫ്‌സി ഗോവ ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും

Synopsis

പ്ലേ ഓഫ് പ്രതീക്ഷ നീട്ടിയെടുക്കാന്‍ എഫ് സി ഗോവ. ഒന്‍പതാം പോരിനിറങ്ങുന്ന ഗോവ 11 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്ത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവ ഇന്ന് ഹൈദരാബാദിനെ നേരിടും.വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടര്‍ തോല്‍വികളില്‍ നിന്ന് കരകയറാന്‍ ഹൈദരാബാദ് എഫ് സി. പ്ലേ ഓഫ് പ്രതീക്ഷ നീട്ടിയെടുക്കാന്‍ എഫ് സി ഗോവ. ഒന്‍പതാം പോരിനിറങ്ങുന്ന ഗോവ 11 പോയിന്റുമായി ലീഗില്‍ ആറാം സ്ഥാനത്ത്. ഒരു മത്സരം കുറച്ച് കളിച്ച ഹൈദരാബാദ് ഒന്‍പത് പോയിന്റുമായി എട്ടാമതും. 

പ്രതിരോധത്തിലെ പിഴവുകളാണ് അവസാന മത്സരങ്ങളില്‍ ഗോവയ്ക്ക് തിരിച്ചടിയായത്. പത്ത് ഗോള്‍ നേടിയെങ്കിലും ഒന്‍പതെണ്ണം വഴങ്ങുകയും ചെയ്തു. ആകെയുള്ളത് ഒറ്റ ക്ലീന്‍ ഷീറ്റ് മാത്രവും. എട്ട് ഗോളുമായി ലീഗിലെ ടോപ് സ്‌കോററായ ഇഗോര്‍ അന്‍ഗ്യൂലോയെ ആണ് ഗോവ ഇന്നും ഉറ്റുനോക്കുന്നത്. ലെന്നി റോഡ്രിഗസ്, എഡു ബെഡിയ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും. 

ഹൈദരാബാദ് ആറ് ഗോള്‍ നേടിയപ്പോള്‍ എട്ട് ഗോള്‍ വാങ്ങിക്കൂട്ടി. തുടക്കത്തിലേ മികവ് ആവര്‍ത്തിക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഹൈദരാബാദിന്, ലൂയിസ് സാര്‍ത്രേയും ജോയല്‍ ചിയാനീസും തിരിച്ചെത്തുന്നത് ആശ്വാസമാവും. കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗോവയ്ക്കായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി അഭിഷേക് ശര്‍മ, ചരിത്രനേട്ടവുമായി ഇഷാന്‍ കിഷൻ, സഞ്ജുവിന് തിരിച്ചടി
ശ്രീശാന്തിനേര്‍പ്പെടുത്തിയ 3 വര്‍ഷ വിലക്ക് പിൻവലിച്ച് കെസിഎ, മാപ്പപേക്ഷിച്ച് താരം; കെസിഎല്ലില്‍ പങ്കെടുക്കാം