തകര്‍ത്തടിച്ച് രഹാനെ; മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം

Published : Mar 29, 2026, 08:18 PM IST
Ajinkya Rahane

Synopsis

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം. 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്. ഫിന്‍ അലന്‍ (17 പന്തില്‍ 37), അജിന്‍ക്യ രഹാനെ (28 പന്തില്‍ പുറത്താവാതെ 48) എന്നിവരാണ് മികച്ച തുടക്കം നല്‍കിയത്. അലന്‍, ആറാം ഓവറില്‍ പുറത്തായി. ഷാര്‍ദുല്‍ താക്കൂറിനാണ് വിക്കറ്റ്. കാമാറൂണ്‍ ഗ്രീന്‍ (11), രഹാനെയ്‌ക്കൊപ്പം ക്രീസിലുണ്ട്.

മികച്ച തുടക്കമാണ് രഹാനെ - അലന്‍ സഖ്യം കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. ഇരുവരും 69 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ആറാം ഓവറില്‍ അലന്‍ പുറത്തായി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്. പിന്നാെ രഹാനെ ആക്രമണം ഏറ്റെടുത്തു. ഇതുവരെ 25 പന്തുകള്‍ നേരിട്ട രഹാനെ നാല് സിക്‌സും മൂന്ന് ഫോറും നേടി. നേരത്തെ സൂര്യകുമാര്‍ യാദവിനെ ഇംപാക്റ്റ് പ്ലയറാക്കിയാണ് മുംബൈ ഇറങ്ങിയത്. രോഹിത് ശര്‍മ മുഴുവന്‍ സമയവും കളിക്കും.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഷെഫാനെ റുഥര്‍ഫോര്‍ഡ്, നമന്‍ ധീര്‍, ശാര്‍ദൂല്‍ താക്കൂര്‍, മയാങ്ക് മാര്‍ക്കണ്ഡെ, അല്ലാഹ് ഗസന്‍ഫര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിന്‍ അലന്‍, അജിന്‍ക്യ രഹാനെ (സി), കാമറൂണ്‍ ഗ്രീന്‍, അംഗ്കൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ബ്ലെസിംഗ് മുസാറബാനി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ കമന്ററിക്കിടെ 'സെവാഗ്-അശ്വിന്‍' പോര്; അമിതമായ തമാശകള്‍ അതിരുവിട്ടെന്ന് ആരാധകര്‍
മുംബൈയിലെ സ്പീഡ് ബ്രേക്കറിൽ കുടുങ്ങി ഹാർദിക് പാണ്ഡ്യയുടെ 12 കോടിയുടെ ഫെറാരി, വീഡിയോ