
സെന്‍റ് കിറ്റ്സ്: ഈ മാസം ഒടുവില്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിന്‍റെ പ്രമോഷണല്‍ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ആണ് രോഹിത് ശര്‍മയെ വെച്ച് പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നൊരുക്കമെന്ന നിലയിലാണ് ടീമുകള്‍ ഏഷ്യാ കപ്പിനെ കാണുന്നത്. അതുകൊണ്ടുതന്നെ ലോകം കീഴടക്കുന്നതിന് മുമ്പ് ഏഷ്യ എന്ന അടിക്കുറിപ്പോടെയാണ് രോഹിത്തിന്‍റെ വീഡിയോ തയാറാക്കിയിരിക്കുന്നത്.
ലോകത്തിലെ ഒന്നാം നമ്പര്‍ ടീം, നിരവധി ലോക റെക്കോര്‍ഡുകള്‍, പക്ഷെ 140 കോടി ജനങ്ങള്‍ ഇന്ത്യ...ഇന്ത്യ എന്ന് ആര്‍പ്പുവിളിക്കുന്നതിന് അപ്പുറം മറ്റൊരു അഭിമാനമില്ല, ലോകം കീഴടക്കാന്‍ യാത്ര തിരിക്കും മുമ്പ് ആദ്യം ഏഷ്യ കീഴടക്കാം എന്നാണ് വീഡിയോയില്‍ പറയുന്നത്.
ഈ മാസം 27ന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ 28ന് ആണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഇതിനുശേഷം സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ എത്തിയാല്‍ വീണ്ടും ഒരു തവണ കൂടി ഇരു ടീമുകളും പരസ്പരം നേര്‍ക്കുനേര്‍ പോരാടും. ഫൈനലിലെത്തിയാല്‍ മൂന്നാമത് ഒരു തവണ കൂടി ഇന്ത്യ-പാക് പോരാട്ടം കാണാൻ ആരാധകര്‍ക്ക് അവസരം ഉണ്ടാകും.
ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ മോക്കാ..മോക്കാ ഇനിയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തിലേറ്റ കനത്ത തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകള്‍ തകര്‍ക്കുകയും ചെയ്തു. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍റെ ആദ്യ ജയമായിരുന്നു ഇത്. ഈ വര്‍ഷം ടി20 ലോകകപ്പിലും ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ആണ്. ഒട്കോബര്‍ 23നാണ് വിഖ്യാതമായ മെല്‍ബണിലെ എംസിജിയില്‍ഇ ഇന്ത്യ-പാക് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!