ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ആണ്. ഓഗസ്റ്റ് 28ന് നടക്കുന്ന മത്സരശേഷം സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് പോരാട്ടം ഉണ്ടാകും. ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇത്തവണയും സ്റ്റാര്‍ സ്പോര്‍ട്സാണ്.

മുംബൈ: ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ക്ക് ആവേശം പകരാനായി മത്സരങ്ങള്‍ക്ക് മുപ് പുറത്തിറക്കാറുള്ള മോക്കാ... മോക്കാ...പരസ്യങ്ങള്‍ ഇനി വേണ്ടെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 2015ലെ ഏകദിന ലോകകപ്പിന് മുന്നോടിയായാണ് ലോകകപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായിരുന്ന സ്റ്റാര്‍ സ്പോര്‍ട്സ് മോക്കാ...മോക്കാ...പരസ്യ പരമ്പര ആദ്യമായി പുറത്തിറക്കിയത്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല എന്നതിന്‍റെ ചുവടുപിടിച്ചായിരുന്നു ഇത്.

എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഐസിസി ടര്‍ണമെന്‍റുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്ന ചരിത്രം പാക്കിസ്ഥാന്‍ തിരുത്തിയിരുന്നു. ഇതോടെ മോക്കാ..മോക്കാ..പരസ്യങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇതോടെയാണ് മോക്കാ...മോക്കാ പരസ്യ പരമ്പര സ്റ്റാര്‍ സ്പോര്‍ട്സ് അവസാനിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സഞ്ജുവിന് ഇടമുണ്ടാകുമോ ?; ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സാധ്യതാ ടീം

1992ലെ ഏകദിന ലോകകപ്പില്‍ ആദ്യമായി പരസ്പരം ഏറ്റുമുട്ടിയത് മുതല്‍ 2021ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടും വരെ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് പാക്കിസ്ഥാനുമേല്‍ സമ്പൂര്‍ണ വിജയ റെക്കോര്‍‍ഡുണ്ടായിരുന്നു. 1992, 1996, 1999, 2003, 2011, 2015, 2019 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. 2007ലെ ഏകിദന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായതിനാല്‍ ഇന്ത്യ-പാക് പോരാട്ടമുണ്ടായില്ല. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു.

'പരുക്ക'നായി രോഹിത്, രണ്ട് വര്‍ഷത്തിനിടെ നഷ്ടമായത് നിരവധി പരമ്പരകള്‍

ഈ മാസം അവസാനം നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ആണ്. ഓഗസ്റ്റ് 28ന് നടക്കുന്ന മത്സരശേഷം സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് പോരാട്ടം ഉണ്ടാകും. ഇരു ടീമുകളും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരും. ടൂര്‍ണമെന്‍റിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇത്തവണയും സ്റ്റാര്‍ സ്പോര്‍ട്സാണ്.

എന്നാല്‍ ഇത്തവണ ഏഷ്യ കപ്പില്‍ മോക്കാ...മോക്കാ പരസ്യം കാണാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ. ടി20 ലോകകപ്പ് കണക്കിലെടുത്ത് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും പാക്കിസ്ഥാനെതിരെ ആണ്. ഒക്ടോബര്‍ 23ന് മെല്‍ബണിലെ എംസിജിയിലാണ് ഇന്ത്യാ-പാക് മത്സരം.