ടെസ്റ്റ് ചരിത്രത്തില്‍ 65 വര്‍ഷത്തിനിടെ ആദ്യം, വിന്‍ഡീസിനെതിരെ അപൂര്‍വ റെക്കോര്‍ഡിട്ട് ഇന്ത്യ

Published : Oct 11, 2025, 04:00 PM IST
Yashasvi Jaiswal and Shubhman Gill

Synopsis

1960ല്‍ ഗാബയില്‍ ടൈ ആയ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുമ്പ് വിന്‍ഡിസീനെതിരെ ഈ നേട്ടം സ്വന്തമാക്കിയ ടീം.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ടീം ഇന്ത്യ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തില്‍ വിന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും 50 ഓ അതിലധികമോ സ്കോര്‍ ചെയ്താൻണ് റെക്കോര്‍ഡിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ 65 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുയര്‍ത്തുന്നത്.

1960ല്‍ ഗാബയില്‍ ടൈ ആയ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യക്ക് മുമ്പ് വിന്‍ഡിസീനെതിരെ ഈ നേട്ടം സ്വന്തമാക്കിയ ടീം. ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യ എതിരാളികള്‍ക്കെതിരെ ആദ്യ അഞ്ച് വിക്കറ്റിലും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്നത് എന്നതും പ്രത്യേകതയാണ്. 1993ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യക്കായി വിനോദ് കാംബ്ലി ഡബിള്‍ സെഞ്ചുറി നേടിയിരുന്നു. 2023ല്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറികള്‍ നേടിയ മത്സരത്തിലും ആദ്യ അഞ്ച് വിക്കറ്റിലും ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയിരുന്നു.

 

ക്രീസിലിറങ്ങിയവരെല്ലാം തിളങ്ങി

വിന്‍ഡീസിനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്സ്വാളും ചേര്‍ന്ന് 58 റണ്‍സടിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ജയ്സ്വാള്‍-സായ് സുദര്‍ശന്‍ സഖ്യം 175 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. മൂന്നാം വിക്കറ്റില്‍ യശസ്വി ജയ്സ്വാള്‍-ശുഭ്മാന്‍ ഗില്‍ സഖ്യം 74 റണ്‍സെടുത്തപ്പോള്‍ നാലാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡി-ഗില്‍ സഖ്യം 91 റണ്‍സും അ‍ഞ്ചാം വിക്കറ്റില്‍ ഗില്‍-ധ്രുവ് ജുറെല്‍ സഖ്യം 102 റണ്‍സും കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 16 ഫോറും രണ്ട് സിക്സും പറത്തി 196 പന്തില്‍ 129 റണ്‍സുമായി ഗില്‍ പുറത്താകാതെ നിന്നപ്പോള്‍ 258 പന്തില്‍ 175 റണ്‍സെടുത്ത യശ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?
ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം