ക്യാപ്റ്റനായി 7 ടെസ്റ്റില്‍ 5 സെഞ്ചുറി, കോലിയും സച്ചിനും പിന്നിൽ, അപൂര്‍വ റെക്കോർഡുമായി ശുഭ്‌മാന്‍ ഗിൽ

Published : Oct 11, 2025, 02:27 PM IST
Shubman Gill Test record as a Captain

Synopsis

ടെസ്റ്റിൽ ഈ വർഷം ​ഗിൽ നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടർ വർഷം ഏറ്റവും വേ​ഗത്തിൽ 5 സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കാനും ​ഗില്ലിനായി.

ദില്ലി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സ്വന്തമാക്കിയത് അപൂർവ റെക്കോർഡ്. ക്യാപ്റ്റനായി ഇറങ്ങിയ ഏഴാം ടെസ്റ്റിൽ അഞ്ചാം സെഞ്ചുറിയാണ് ​ഗിൽ ഇന്ന് വിൻഡീസിനെതിരെ നേടിയത്. നേരത്തെ ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റനായി അരങ്ങേറിയ ​ഗിൽ അഞ്ച് ടെസ്റ്റിൽ നിന്ന് നാലു സെഞ്ചുറികൾ നേടിയിരുന്നു. ക്യാപ്റ്റനായശേഷൺ കളിച്ച ഏഴ് ടെസ്റ്റിലെ 12 ഇന്നിം​ഗ്സുകളിൽ അഞ്ച് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ ​ഗില്ലിന്റെ ബാറ്റിം​ഗ് ശരാശരി 84 ആണ്.

 

ക്യാപ്റ്റനായശേഷം മിന്നിത്തിളങ്ങി

ടെസ്റ്റിൽ ഈ വർഷം ​ഗിൽ നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. ഇതോടെ ഒരു കലണ്ടർ വർഷം ഏറ്റവും വേ​ഗത്തിൽ 5 സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് നേടാനും ​ഗില്ലിനായി. 2017ലും 2018ലും വിരാട് കോലിയും ഒരു കലണ്ടർ വർഷം അഞ്ച് സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാൽ 2017ൽ 16 ഇന്നിംഗ്സിൽ നിന്നും 2018ൽ 24 ഇന്നിംഗ്സിൽ നിന്നുമാണ് കോലി 5 സെഞ്ചുറികൾ നേടിയതെങ്കിൽ വെറും 12 ഇന്നിംഗ്സുകളിൽ നിന്നാണ് ഗിൽ അഞ്ച് സെഞ്ചുറികൾ കുറിച്ചത്.1997ൽ ക്യാപ്റ്റനായിരിക്കെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 17 ഇന്നിംഗ്സിൽ നിന്ന് നാലു സെഞ്ചുറികൾ നേടിയിരുന്നു.

 

എന്നാൽ അഞ്ച് സെഞ്ചുറികൾ തികയ്ക്കാൻ ഏറ്റവും കുറവ് ഇന്നിം​ഗ്സുകൾ തികച്ച ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് ഇപ്പോഴും സുനിൽ ​ഗവാസ്കറുടെ പേരിലാണ്. ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ വെറും 10 ഇന്നിം​ഗ്സിൽ നിന്നായിരുന്നു ​ഗവാസ്കർ അഞ്ച് സെഞ്ചുറികൾ നേടിയത്. ക്യാപ്റ്റനായശേഷം വിരാട് കോലി 18 ഇന്നിം​ഗ്സിൽ നിന്നാണ് അഞ്ച് സെഞ്ചുറികൾ തികച്ചത്. ​ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചുറിയാണ് ഇന്ന് വിൻഡീസിനെതിരെ കുറിച്ചത്. ടെസ്റ്റിൽ പത്തും ഏകദിനത്തിൽ എട്ടും ടി20യിൽ ഒരു സെഞ്ചുറിയുമുള്ള ​ഗില്ലിന്റെ രാജ്യാന്തര സെഞ്ചുറികളുടെ എണ്ണം 19 ആയി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ