ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് മനസുതുറന്ന് വിരാട് കോലി

Published : Jul 09, 2025, 12:32 PM IST
virat kohli test

Synopsis

തന്‍റെ കരിയറിലുടനീളം വലിയൊരു സംരക്ഷനായി നിന്ന മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടുള്ള കടപ്പാടും നന്ദിയും കോലി തുറന്നു പറഞ്ഞു.

ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് വിരാട് കോലി. ഇന്നലെ ലണ്ടനില്‍ നടന്ന യുവരാജ് സിംഗ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനുള്ള കാരണം വ്യക്തമാക്കിയത്.

എല്ലാവരും ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോലിയെ മിസ് ചെയ്യുന്നുവെന്ന് പരിപാടിയുടെ അവതാരകനായ ഗൗരവ് കപൂര്‍ വിരാട് കോലിയെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞപ്പോഴായിരുന്നു വേദിയിലെത്തിയശേഷം കോലി ഇക്കാര്യത്തെക്കുറിച്ച് മനസുതുറന്നത്. ഞാനെന്‍റെ താടി രണ്ട് ദിവസം മുമ്പാണ് കളര്‍ ചെയ്തത്. എല്ലാ നാലു ദിവസം കുടുമ്പോഴും താടി കളര്‍ ചെയ്യേണ്ടിവരുമ്പോള്‍ തന്നെ തിരിച്ചറിവുണ്ടാകുമല്ലോ, നമ്മുടെ സമയമായെന്ന് എന്നായിരുന്നു കോലിയുടെ തമാശ കലര്‍ന്ന മറുപടി. മുന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ക്രിസ് ഗെയ്ൽ, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്സണ്‍, ബ്രയാന്‍ ലാറ, ആശിഷ് നെഹ്റ എന്നിവര്‍ക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

 

തന്‍റെ കരിയറിലുടനീളം വലിയൊരു സംരക്ഷനായി നിന്ന മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയോടുള്ള കടപ്പാടും നന്ദിയും കോലി തുറന്നു പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കില്‍ ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിച്ച മാറ്റങ്ങള്‍ സാധ്യമാവില്ലായിരുന്നു. ഞങ്ങൾ തമ്മിലുള്ള പരസ്പര ധാരണ അത്രമാത്രമുണ്ടായിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ വരുന്ന ചോദ്യശരങ്ങളില്‍ നിന്ന് അദ്ദേഹം എല്ലായ്പ്പോഴും ഒരു പരിചപോലെ എന്നെ സംരക്ഷിച്ചു. അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു രീതിയിലാവുമായിരുന്നു. എന്‍റെ കരിയർ രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

 

ഇന്ത്യൻ ടീമിലെത്തിയ കാലത്ത് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗുമെല്ലാം നല്‍കിയ പിന്തുണയും ഉപദേശങ്ങളുമാണ് തന്നിലെ ക്രിക്കറ്ററെ രൂപപ്പെടുത്തുന്നതില്‍ സഹായിച്ചതെന്നും അവരുമായി എക്കാലത്തും അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും കോലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്റ്റീവന്‍ സ്മിത്തും ക്വിന്റണ്‍ ഡി കോക്കും ഐപിഎല്‍ താരലേലത്തിന്; ചുരുക്കപട്ടിക ആയി
കോലിക്കും രോഹിത്തിനും പിന്നാലെ സുപ്രധാന നേട്ടം സ്വന്തമാക്കാന്‍ സഞ്ജു സാംസണ്‍; അതിന് വേണ്ടത് വെറും നാല് റണ്‍സ്