ജോഫ്ര ആര്‍ച്ചര്‍ക്ക് പ്രശംസയുമായി ഓസീസ് ഇതിഹാസ താരം

Published : Aug 21, 2019, 07:36 PM ISTUpdated : Aug 21, 2019, 08:19 PM IST
ജോഫ്ര ആര്‍ച്ചര്‍ക്ക് പ്രശംസയുമായി ഓസീസ് ഇതിഹാസ താരം

Synopsis

ഇംഗ്ലണ്ടിന്റെ പുത്തന്‍താരം ജോഫ്ര ആര്‍ച്ചറെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസ്്‌ട്രേലിയന്‍ താരം ഗ്ലെന്‍ മഗ്രാത്. ആര്‍ച്ചര്‍ ഒരു സ്‌പെഷ്യല്‍ താരമാണെന്നാണ് മഗ്രാത് അഭിപ്രായപ്പെട്ടത്.

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പുത്തന്‍താരം ജോഫ്ര ആര്‍ച്ചറെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസ്്‌ട്രേലിയന്‍ താരം ഗ്ലെന്‍ മഗ്രാത്. ആര്‍ച്ചര്‍ ഒരു സ്‌പെഷ്യല്‍ താരമാണെന്നാണ് മഗ്രാത് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത്തവണ ആഷസ് ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്നും മഗ്രാത് അഭിപ്രായപ്പെട്ടു. നേരത്തെ, ആഷസിന്റെ കാര്യത്തില്‍ മഗ്രാത് അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല. 

വേഗത്തില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ സഹതാരം സ്റ്റുവര്‍ട്ട് ബ്രോഡിന് ഏറെ സഹായമാവുമെന്നും മഗ്രാത് അഭിപ്രായപ്പെട്ടു. മുന്‍ ഓസീസ് പേസര്‍ തുടര്‍ന്നു... ''മുമ്പ് ബ്രട്ട് ലീയുടെ സാന്നിധ്യം എനിക്കും ഗുണകരമായിരുന്നു. 45 ടെസ്റ്റുകില്‍ നിന്ന് 177 വിക്കറ്റുകളാണ് ഞങ്ങള്‍ വീഴ്ത്തിയത്. അതുപോലെയാണ് ആര്‍ച്ചര്‍- ബ്രോഡ് കൂട്ടുക്കെട്ട്. കൃത്യതയോടെയും വേഗത്തിലും ഏറെ നേരം പന്തെറിയാന്‍ സാധിക്കുന്നത് ആര്‍ച്ചറിന്റെ മികവാണ്. 

ആര്‍ച്ചര്‍ക്ക് നിരവധി ടെസ്റ്റുകള്‍ കളിക്കാനാവും. നിശ്ചിത ഓവര്‍ ക്രിക്കറ്റര്‍ ആയി ഒതുക്കുന്നത് ശരിയെല്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗളിങ്ങിനിടയിലും ഓസ്‌ട്രേലിയ ആഷസ് നേടും. സ്മിത്തിന്റെ അഭാവവും ഓസീസ് മറികടക്കും.'' മഗ്രാത് പറഞ്ഞുനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു; വൈഭവിന്‍റെ കുതിപ്പിൽ സഞ്ജുവിന് സ്ഥാനനഷ്ടം, കെ.എൽ രാഹുൽ ടോപ് ഫോറില്‍
രാജസ്ഥാൻ റോയല്‍സിനെ വീഴ്ത്തി ഡല്‍ഹിയുടെ തിരിച്ചുവരവ്, ജയം 5 വിക്കറ്റിന്, പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി