ടെസ്റ്റില്‍ അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി

Published : Aug 21, 2019, 06:48 PM IST
ടെസ്റ്റില്‍ അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി

Synopsis

വിന്‍ഡീസീനെതിരെ സെഞ്ചുറി നേടിയാല്‍ കോലിക്കും പോണ്ടിംഗിനും 19 സെഞ്ചുറികള്‍ വീതമാവും.ക്യാപ്റ്റനെന്ന നിലയില്‍ 25 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് കോലിക്കും പോണ്ടിംഗിനും മുന്നില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ആന്റിഗ്വ: ടെസ്റ്റ് ക്രിക്കറ്റില്‍ അഭിമാന നേട്ടത്തിനരികെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 19 സെഞ്ചുറികളെന്ന നേട്ടം കോലിക്ക് സ്വന്തമാവും. ഒപ്പം ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ സെഞ്ചുറികളടിച്ചവരില്‍ രണ്ടാം സ്ഥാനത്തുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പം കോലിയെത്തും.

വിന്‍ഡീസീനെതിരെ സെഞ്ചുറി നേടിയാല്‍ കോലിക്കും പോണ്ടിംഗിനും 19 സെഞ്ചുറികള്‍ വീതമാവും.ക്യാപ്റ്റനെന്ന നിലയില്‍ 25 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്താണ് കോലിക്കും പോണ്ടിംഗിനും മുന്നില്‍ ഒന്നാം സ്ഥാനത്തുള്ളത്. കളിക്കാരനെന്ന നിലയില്‍ കരിയറില്‍ ആകെ 25 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.

ഇതില്‍ 18 എണ്ണവും ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തശേഷമമായിരുന്നു. 25 സെഞ്ചുറികളില്‍ ആറെണ്ണം ഇരട്ട സെഞ്ചുറികളായിരുന്നു. ടി20, ഏകദിന പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ ടെസ്റ്റ് പരമ്പരയും സ്വന്തമാക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഇന്ത്യ വിന്‍ഡീസില്‍ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്