
ജമൈക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകുകയാണ്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കളിക്കാര്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സിക്സ് പായ്ക്കുമായി നടുവില്‍ നില്‍ക്കുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം കട്ടക്ക് നില്‍ക്കുന്നതാണ് പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ ശരീരവും.
മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത്, ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം അവരുടെ ശരീരഭംഗിയുമായി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ രോഹിത് ശര്‍മ രഹാനെയ്ക്കും രാഹുലിനും പിന്നില്‍ മറഞ്ഞു നിന്ന് വിജയചിഹ്നം കാണിക്കുന്നതും ചിത്രത്തില്‍ കാണാം.
എന്നാല്‍ രോഹിത് തന്റെ കുടവയര്‍ മറയ്ക്കാനാണ് ഇങ്ങനെ ഒളിച്ചു നിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. പിന്നാലെ രസകരമായ ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!