Latest Videos

ആരായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍; മറുപടി പറഞ്ഞ് മുന്‍ ഓസീസ് താരം

By Web TeamFirst Published Jul 2, 2020, 3:22 PM IST
Highlights

 നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന് പകരം രാഹുലാണ് കീപ്പ് ചെയ്യുന്നത്. എന്നാലിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര് വിക്കറ്റ് കീപ്പറാവണമെന്ന് പറഞ്ഞിരിക്കുയാണ് മുന്‍ ഓസീസ് സപിന്നര്‍ ബ്രാഡ് ഹോഗ്.

മുംബൈ: എം എസ് ധേണിക്ക് ശേഷം ആര് ഇന്ത്യന്‍ കിപ്പറ്റ് കീപ്പറാവണമെന്ന് ആശയകുഴപ്പമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. നിലവില്‍ ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ എന്നിവരാണ് വിവിധ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വേണ്ടി കീപ്പ് ചെയ്യുന്നത്. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പന്തിന് പകരം രാഹുലാണ് കീപ്പ് ചെയ്യുന്നത്. എന്നാലിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര് വിക്കറ്റ് കീപ്പറാവണമെന്ന് പറഞ്ഞിരിക്കുയാണ് മുന്‍ ഓസീസ് സപിന്നര്‍ ബ്രാഡ് ഹോഗ്. യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പന്ത് തന്നെ വിക്കറ്റ് കീപ്പറാവണമെന്നാണ് ഹോഗ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ടെസ്റ്റില്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നതിനോട് യോജിക്കാനാവില്ല. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ രാഹുലിന് വേണ്ടത്ര പരിചയസമ്പത്തില്ല. പന്തോ അല്ലെങ്കില്‍ സാഹയോ കീപ്പറവാണം. എന്നാല്‍ കൂടുതല്‍ നല്ല പന്ത് കീപ്പറാവുന്നത്. കീപ്പിംഗ് മാത്രമല്ല ബാറ്റിങ് കൂടി പരിശോധിക്കുമ്പോള്‍ പന്തിനാണ് കൂടുതല്‍ സാധ്യത. മത്സരത്തില്‍ എന്തെങ്കിലും ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിയുന്ന താരമാണ് പന്ത്.

എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് വന്നാല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍ വരണം. രാഹുല്‍, പന്ത് എന്നിവരെ താരതമ്യം ചെയ്താല്‍ രാഹുലാണ് കൂടുതല്‍ ആക്രമണോത്സുകത കാണിക്കുന്ന താരം. കളിയിലുടനീളം രാഹുല്‍ ഇത് നിലനിര്‍ത്തുമ്പോള്‍ പന്ത് ഇടയ്ക്കു വച്ച് നഷ്ടപ്പെടുത്തുന്നു. രാഹുല്‍ കൂടുതല്‍ പക്വതയോടെ കളിക്കുമ്പോള്‍ അമിതാവേശം കാണിച്ച് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.'' 

ഭാവിയില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറാവാന്‍ പന്തിനു സാധിക്കുമെന്ന് ഹോഗ് കൂട്ടിച്ചേര്‍ത്തു.

click me!